കൗമാരക്കാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചു; പീഡനരംഗം ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം; ഇരയായ പെണ്‍കുട്ടി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുംബൈ: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അംഗമായ പതിനേഴുകാരന്‍ പിടിയില്‍. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരന്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പതിനേഴുകാരന്‍ പിടിയിലായത്.

ഇയാള്‍ക്കെതിരേ മാനഭംഗം,ബ്ലാക് മെയില്‍, പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയ കൗമാരക്കാരനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തന്റെ മകളെ ചതിയില്‍ പെടുത്തി പ്രതികള്‍ ചൂഷണം ചെയ്തുവെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്. തന്റെ മകളുടെ രംഗമുള്ള ഒരു ക്ലിപ് കണ്ടതോടെയാണ് പിതാവിന് ചൂഷണത്തെക്കുറിച്ച് ബോധ്യം വന്നത്. മകളെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം അവള്‍ തുറന്നു പറഞ്ഞു.

സ്‌കൂളില്‍ പോകുംവഴി സൗഹൃദം ഭാവിച്ച് എത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് അവള്‍ പറഞ്ഞു. ഒരു ദിവസം ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയ അയാള്‍ തന്നെ മാനഭംഗപ്പെടുത്തുകയും രംഗം ചിത്രീകരിക്കുകയുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു.

പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിവായി ചൂഷണം ചെയ്തു. എന്നാല്‍ ഈ വീഡിയോ മറ്റു ചിലരിലേക്ക് എത്തിയതോടെ കൂടുതല്‍ യുവാക്കള്‍ തന്നെ സമീപിച്ചതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായി കുര്‍ള പോലീസ് അറിയിച്ചു.

Related posts