പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ബാ​ഗി​ലാ​ക്കി കാ​ട്ടി​ല്‍​ത്ത​ള്ളി ! അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍.

അ​സ​മി​ലെ കാ​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​സം പോ​ലീ​സ് 26-കാ​ര​നാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ത​ന്റെ കാ​മു​കി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ അ​വ​കാ​ശ​വാ​ദം. ഒ​ക്ടോ​ബ​ര്‍ മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന് പോ​യ​ത്.

എ​ന്നാ​ല്‍ അ​ന്നേ​ദി​വ​സം തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ പി​റ്റേ​ദി​വ​സം വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലാം തീ​യ​തി വൈ​കി​ട്ടോ​ടെ വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്.

മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി.

മ​റ്റു ചി​ല​ര്‍​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​ത് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് പ്ര​തി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ഒ​രു ബാ​ഗി​ലാ​ക്കി വ​ന​ത്തി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ബാ​ഗി​ല്‍​നി​ന്ന് സ്വ​യം പു​റ​ത്തി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി, കീ​റി​പ്പ​റി​ഞ്ഞ വ​സ്ത്ര​ങ്ങ​ളു​മാ​യി പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണു​ണ്ടാ​യ​തെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

Related posts

Leave a Comment