നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി! സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു; ഒ​ടു​വി​ൽ ആ ​വാ​ർ​ത്ത​യെ​ത്തി…

ആ​ല​പ്പു​ഴ: കു​തി​ര​പ്പ​ന്തി​യി​ൽനി​ന്നു രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

കു​ട്ടി​യെ ക​ണ്ടാ​ൽ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഇ​ട്ട പോ​സ്റ്റാ​ണ് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത്.

ഡി​സി​ആ​ർ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രും ന​ന്പ​രു​മ​ട​ങ്ങി​യ പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു.

കു​ട്ടി​യെ തി​ര​യാ​ൻ നാ​ട്ടു​കാ​രും ഇ​റ​ങ്ങി. ആ​ല​പ്പു​ഴ​യി​ൽ കു​ട്ടി​യെ ന​ഷ്ട​പ്പെ​ട്ട് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ത്ത സം​ഭ​വ​മു​ള്ള​തി​നാ​ൽ സൗ​ത്ത് പോ​ലീ​സും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ചി​ല​രെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ വീ​ട്ടി​നു​ള്ളി​ൽ വീ​ട്ടു​കാ​ർത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി. അ​ല​മാ​ര​യു​ടെ ഇ​ട​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

രാ​വി​ലെ വീ​ട്ടി​ൽനി​ന്നാ​രോ എ​റ​ണാ​കു​ള​ത്ത് പോ​യ​തി​ൽ പി​ണ​ങ്ങി കു​ട്ടി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ളി കാ​ര്യ​മാ​യെ​ന്നു മ​ന​സി​ലാ​യ കു​ട്ടി ഭ​യ​പ്പെ​ട്ട് പു​റ​ത്തു​വ​രാ​ൻ മ​ടി​ച്ചാ​ണ് അ​വി​ടെ​ത​ന്നെ​യി​രു​ന്ന​തെ​ന്ന് സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. അ​ല​മാ​ര​യു​ടെ പി​റ​കി​ലൊ​ളി​ച്ച കു​ട്ടി അ​വി​ടെ​യി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment