ത​ട്ടി​യെ​ടു​ത്ത ടി​ക്ക​റ്റി​നു സ​മ്മാ​നം; പ​രാ​തി​യു​മാ​യി ലോ​ട്ട​റി​ക്കാ​ര​ൻ! അമ്പലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: വ​ഴി​യോ​ര ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നി​ൽനി​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്തു.

ത​ട്ടി​യെ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ​ക്ക് സ​മ്മാ​നം. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് വ​ള​പ്പ് ഷ​റ​ഫു​ദീ​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച‌​യ്ക്ക് ശേ​ഷം ക​ച്ചേ​രി​മു​ക്കി​ന് കി​ഴ​ക്കു വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് സൈ​ക്കി​ളി​ലെ​ത്തി​യ ഒ​രാ​ൾ ടി​ക്ക​റ്റു​ക​ൾ നോ​ക്കാ​നെ​ന്ന വ്യാ​ജേ​നെ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ന്പ​തു ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഷ​റ​ഫു​ദീ​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ശേ​ഷം സൈ​ക്കി​ളി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷ​റ​ഫു​ദീ​ൻ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​ന്ന​ലെ ഫ​ലം വ​ന്ന​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​ന്പ​തു ടി​ക്ക​റ്റു​ക​ളി​ൽ ആ​റെ​ണ്ണ​ത്തി​ന് 500 രൂ​പാ വീ​തം സ​മ്മാ​ന​വു​മ​ടി​ച്ചി​രു​ന്നു.

Related posts

Leave a Comment