പിന്നെവിടെപ്പോയ്..!  ഭാ​ര്യ​മാ​രെ കാ​ണ്മാ​നി​ല്ലെന്ന പരാതിയുമായി ഭർത്താക്കന്മാർ; പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​മാ​രെ കാ​ണ്മാ​നി​ല്ലെ​ന്ന ഭ​ര്‍​ത്താ​ക്ക​ന്മാ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​നാ​ലു​വ​യ​സു​ള്ള മ​ക​ളു​മാ​യി കാ​ണാ​താ​യ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​റ​യി​ലെ മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യു​ടെ​യും എ​ച്ചി​ലാം​വ​യ​ലി​ലെ ഇ​രു​പ​ത്താ​റു​കാ​രി​യു​ടെ​യും തി​രോ​ധാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

എ​ട്ടി​ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ക​ളെ ഡോ​ക്ട​റെ കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യേ​യും​കൂ​ട്ടി മു​പ്പ​ത്തി​ര​ണ്ടു​കാ​രി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പ​യ്യ​ന്നൂ​രി​ലെ ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് കാ​ണാ​താ​യ ഇ​രു​പ​ത്താ​റു​കാ​രി.​ഏ​ഴാം തി​യ​തി രാ​വി​ലെ എ​ട്ടോ​ടെ ഷോ​പ്പി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Related posts