സൗദിയിൽ 126 കി​ലോ ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ പി​ടി​യി​ൽ


റി​യാ​ദ്: ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ സൗ​ദി​യി​ൽ അ​റ​സ്റ്റി​ൽ. അ​സീ​റി​ൽ​നി​ന്നാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്ന് 126 കി​ലോ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി. ല​ഹ​രി​മ​രു​ന്നു വി​ത​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ൽ ബ​ത്ത തു​റ​മു​ഖ​ത്തു ന​ട​ന്ന ല​ഹ​രി​മ​രു​ന്നു വേ​ട്ട​യി​ൽ 80 ല​ക്ഷ​ത്തോ​ളം ആം​ഫി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു സൗ​ദി​ക​ളെ​യും ര​ണ്ട് സി​റി​യ​ൻ പൗ​ര​ന്മാ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദീ​ന​യി​ലും അ​ൽ ബ​ഹ​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സൗ​ദി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment