‘ബസ് ടിക്കറ്റ് കളയാതെ സൂക്ഷിച്ചത് നന്നായി’..! വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചതിങ്ങനെ…

 

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കു ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു.

കോ​ഴി​ക്കോ​ടു​നി​ന്നും കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തെ​ത്തി​യ യു​വാ​വി​നാ​ണ് വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് തി​രി​കെ എ​ത്തി​ച്ചു ബ​സ് ജീ​വ​ന​ക്കാ​ർ മാ​ത്യ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ജ്മ​ൽ ജോ​ലി സം​ബ​ന്ധ​മാ​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി തു​ട​ർ യാ​ത്ര​യ്ക്കാ​യി മ​റ്റൊ​രു ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

കോ​ട്ട​യം -എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ജ​യ​കൃ​ഷ്ണ ബ​സി​ലാ​ണ് അ​ജ്മ​ലി​ന്‍റെ ബാ​ഗു ന​ഷ്ട​പെ​ട്ട​ത്. ബ​സി​ന്‍റെ ടി​ക്ക​റ്റു​വെ​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബ​സ് യാ​ത്ര​ക്കാ​രു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​താ​യി അ​റി​ഞ്ഞു.

തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ജ​യ​കൃ​ഷ്ണ ബ​സി​ലെ ക​ണ്ട​ക്്ട​ർ സു​ബി​നെ ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ൾ ബ​സ് ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പു​റ​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു.

ഉ​ട​നെ ത​ന്നെ ജ​യ​കൃ​ഷ്ണ ബ​സി​ലെ ജീ​വ​ന​ക്കാ​ർ ഇ​തേ റൂ​ട്ടി​ൽ തി​രി​കെ കോ​ട്ട​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ആ​വേ മ​രി​യ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ കൈ​വ​ശം ന​ഷ്ട​പ്പെ​ട്ട ബാ​ഗ് ഭ​ദ്ര​മാ​യി കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​ട്ട​യ​ത്തെ​ത്തി​യ ബ​സി​ലെ ജീ​വ​ന​ക്കാ​ർ അ​ജ്മ​ലി​ന് ന​ഷ്ട​പ്പെ​ട്ട ബാ​ഗ് കൈ​മാ​റി. ന​ഷ്ട​പ്പെ​ട്ട ബാ​ഗ് ക​ണ്ടു​പി​ടി​ച്ച് തി​രി​കെ എ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ജ്മ​ൽ യാ​ത്ര തു​ട​ർ​ന്ന​ത്.

Related posts

Leave a Comment