2012 ല്‍ പരീക്ഷണം നടത്താന്‍ ഗവേഷകര്‍ തയാറായിരുന്നെങ്കിലും ഈ പരീക്ഷണം അത്ര നല്ല ലക്ഷണമല്ലെന്ന് പറഞ്ഞ് ഡോ.മന്‍മോഹന്‍ സിംഗ് അവരെ തടഞ്ഞു! പരീക്ഷണം ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയും നിരന്തരം ആവര്‍ത്തിക്കുന്നതിന് കാരണം

മിഷന്‍ ശക്തി ലോ ഓര്‍ബിറ്റ് പരീക്ഷിച്ച കാര്യം അറിയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോദന ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. അറിയിപ്പ് പുറത്ത് വന്നതിന് പുറമേ ഇന്ത്യയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകളും അഭിപ്രായങ്ങളും വന്നിരുന്നു.

എന്നാല്‍ ശ്രദ്ധേയരായ പല വ്യക്തികളും കേന്ദ്രങ്ങളും ഇത്തരം പരീക്ഷണങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഈ പരീക്ഷണം നല്ല ലക്ഷണമല്ലെന്നാണ് ഐക്യാരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാര്‍മമെന്റ് റിസര്‍ച്ചിലെ സ്‌പെയ്‌സ് സെക്യൂരിറ്റി ഫെലോ ഡാനിയല്‍ പൊറാസ് അഭിപ്രായപ്പെട്ടത്. മാത്രവുമല്ല ഭൂമിക്കു തന്നെ ഭീഷണിയാകുന്ന പരീക്ഷണം വേണ്ടെന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുള്ളത്.

2012ല്‍ യുപിഎ ഭരിക്കുമ്പോഴാണ് അഗ്‌നി മൂന്ന് മിസൈല്‍ പരീക്ഷണം നടക്കുന്നത്. എന്നാല്‍ 2012ല്‍ പരീക്ഷണം നടത്താന്‍ ഗവേഷകര്‍ തയാറായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിനു കാരണങ്ങള്‍ നിരവധിയായിരുന്നു. സാറ്റലൈറ്റുകള്‍ തകര്‍ക്കുമ്പോഴുണ്ടാക്കുന്ന മാലിന്യങ്ങള്‍ എവിടേക്കും പോകില്ല. വാര്‍ത്താവിനിമയം പോലുള്ള ഭൂമിയിലെ നിരവധി ആവശ്യങ്ങള്‍ ഉപയോഗിക്കുന്ന സാറ്റലൈറ്റുകള്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ ഭീഷണിയാണ്.

ഭാവിയില്‍ മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളില്‍ അതിവേഗം സഞ്ചരിക്കുന്ന ഈ മാലിന്യങ്ങള്‍ ചെന്നിടിച്ചാല്‍ തകരാന്‍ സാധ്യത കൂടുതലാണ്. ഗവേഷകര്‍ പരീക്ഷണം നടത്തുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിനു വരെ ഇത്തരം മാലിന്യങ്ങള്‍ ഭീഷണിയാണ് എന്നെല്ലാം അതിവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളെ തുടര്‍ന്നാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലൈവ് പരീക്ഷണത്തിനു അനുമതി നല്‍കാതിരുന്നത്.

ഇതിനെല്ലാം പുറമേ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണം ബഹിരാകാശ മലിനീകരണത്തിന് കാരണമാകുമെന്നും ബഹിരാകാശം എല്ലാവരുടേയും പ്രവര്‍ത്തന ഇടമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

മലിനീകരണ ഭീഷണി ബഹിരാകാശത്ത് നിലനില്‍ക്കില്ലെന്ന് നിലപാടിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. മിസൈല്‍ പരീക്ഷണത്തില്‍ യാതൊരു തരത്തിലുള്ള ആശങ്ക വേണ്ടെന്നും വിശദീകരിക്കുന്നുണ്ട്.

അതേസമയം മിസൈല്‍ പരീക്ഷണത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യ അറിയിച്ചു. മലിനീകരണ ഭീഷണി ബഹിരാകാശത്ത് നിലനില്‍ക്കില്ലെന്നും ഇന്ത്യ. അവശിഷ്ടങ്ങള്‍ ഉടന്‍ ഭൂമിയില്‍ പതിക്കുമെന്നും വിശദീകരണം നല്കി.

Related posts