ഉറപ്പാണ്, സ്റ്റാലിൻ! അമ്മാവനൊപ്പം 14ാം വയസില്‍ വോട്ടുചോദിച്ച സ്റ്റാലിന്‍ എന്ന പയ്യന് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്താന്‍ വേണ്ടിവന്നത് 50 വര്‍ഷം

ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ൽ തോ​​​ൽ​​​വി, പി​​​ന്നെ വ​​​ൻ വി​​​ജ​​​യ​​​ങ്ങ​​​ൾ, 40 വ​​​ർ​​​ഷം പാ​​​ർ​​​ട്ടി യൂ​​​ത്ത് വിം​​​ഗ് നേ​​​താ​​​വ്, സ​​​ർ​​​വോ​​​പ​​​രി ത​​​മി​​​ഴ​​​കം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ രാഷ്്ട്രീയ ത​​​ന്ത്ര​​​ജ്ഞ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ മു​​​ത്തു​​​വേ​​​ൽ ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ മ​​​ക​​​ൻ; ഡി​​​എം​​​കെ ത​​​ലൈ​​​വ​​​ർ എം.​​​കെ. സ്റ്റാ​​​ലി​​​നു വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പ​​​ഞ്ഞ​​​വു​​​മി​​​ല്ല.

മു​​​ത്തു​​​വേ​​​ൽ ക​​​രു​​​ണാ​​​നി​​​ധി സ്റ്റാ​​​ലി​​​ൻ ക​​​ലൈ​​​ഞ്ജ​​​റു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യി​​​ലെ​​​ത്തി​​​യാ​​​ലും ക​​​രു​​​ണാ​​​നി​​​ധി കു​​​ടും​​​ബ​​​ത്തി​​​ലെ ഇ​​​ള​​​മു​​​റ​​​ത്ത​​​ന്പു​​​രാ​​​ൻ ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​ൻ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടാ​​​ലും അ​​​തു ച​​​രി​​​ത്ര​​​മാ​​​കും.

അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​നാ​​​യ സ്റ്റാ​​​ലി​​​ൻ കൊ​​​ള​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു ഹാ​​​ട്രി​​​ക് വി​​​ജ​​​യം ല​​​ക്ഷ്യ​​​മി​​​ടു​​​ന്പോ​​​ൾ, മു​​​ത്ത​​​ച്ഛ​​​ൻ ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യി​​​രു​​​ന്ന ചെ​​​പ്പോ​​​ക്കി​​​ൽ​​​നി​​​ന്നാ​​​ണ് ഉ​​​ദ​​​യ​​​നി​​​ധി ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്.

ചെ​​​ന്നൈ​​​യു​​​ടെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​യ കൊ​​​ള​​​ത്തൂ​​​ർ ചെ​​​ന്നൈ നോ​​​ർ​​​ത്ത് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

മ​​​ധ്യ​​​വ​​​ർ​​​ത്തി​​​ക​​​ളും ദ​​​രി​​​ദ്ര​​​ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ങ്ങു​​​ന്ന ഇ​​​വി​​​ടെ കു​​​ടി​​​വെ​​​ള്ള​​​വും മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണ​​​വു​​​മാ​​​ണ് ജ​​​ന​​​കീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ.

അ​​​മ്മാ​​​വ​​​ൻ മു​​​ര​​​ശൊ​​​ലി മാ​​​ര​​​നൊ​​​പ്പം 14-ാം വ​​​യ​​​സി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​വാ​​​ഹ​​​ന​​​ത്തി​​​ൽ വോ​​​ട്ടു ചോ​​​ദി​​​ച്ച സ്റ്റാ​​​ലി​​​ൻ എ​​​ന്ന പ​​​യ്യ​​​ന് പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തെ​​​ത്താ​​​ൻ 50 വ​​​ർ​​​ഷ​​​മാ​​​ണു വേ​​​ണ്ടി​​​വ​​​ന്ന​​​ത്.

1982ൽ ​​​ഡി​​​എം​​​കെ യൂ​​​ത്ത് വിം​​​ഗ് രൂ​​​പീ​​​ക​​​രി​​​ച്ച് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മു​​​ത​​​ൽ 40 വ​​​ർ​​​ഷ​​​ക്കാ​​​ലം സ്റ്റാ​​​ലി​​​ന് ആ ​​​ക​​​സേ​​​ര ഒ​​​ഴി​​​യേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. ഉ​​​ദ​​​യ​​​നി​​​ധി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ യൂ​​​ത്ത് വിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി.

1984ൽ ​​​തൗ​​​സ​​​ന്‍റ് ലൈ​​​റ്റ്സ് മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് സ്റ്റാ​​​ലി​​​ന്‍റെ ക​​​ന്നി​​​യ​​​ങ്കം. പ​​​ക്ഷേ, സ്റ്റാ​​​ർ വാ​​​ല്യൂ ഒ​​​ട്ടും തു​​​ണ​​​ച്ചി​​​ല്ല. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ടി​​​പ​​​ത​​​റി.

1989ൽ ​​​ജ​​​യി​​​ച്ചു. 1991ൽ ​​​തൗ​​​സ​​​ന്‍റ് ലൈ​​​റ്റ്സ് പി​​​ന്നെ​​​യും സ്റ്റാ​​​ലി​​​നെ ച​​​തി​​​ച്ചു. 1996, 2001, 2006 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ൻ​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി.

2011 മു​​​ത​​​ൽ സ്റ്റാ​​​ലി​​​ന്‍റെ മ​​​ണ്ഡ​​​ലം ചെ​​​ന്നൈ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ കൊ​​​ള​​​ത്തൂ​​​രാ​​​ണ്. അ​​​ണ്ണാ ഡി​​​എം​​​കെ ത​​​രം​​​ഗ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ 2016ലും ​​​കൊ​​​ള​​​ത്തൂ​​​ർ സ്റ്റാ​​​ലി​​​നെ കൈ​​​വി​​​ട്ടി​​​ല്ല.

2003ൽ ​​​ഡി​​​എം​​​കെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, 2006ൽ ​​​ക​​​രു​​​ണാ​​​നി​​​ധി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ മ​​​ന്ത്രി, 2008ൽ ​​​പാ​​​ർ​​​ട്ടി ട്ര​​​ഷ​​​റ​​​ർ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചു.

2009ൽ ​​​സ​​​ഹോ​​​ദ​​​ര​​​ൻ എം.​​​കെ. അ​​​ഴ​​​ഗി​​​രി മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​ൽ മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ സ്റ്റാ​​​ലി​​​ൻ ത​​​മി​​​ഴ്നാ​​​ട് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി.

ക​​​രു​​​ണാ​​​നി​​​ധി കു​​​ടും​​​ബ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​​ക്കു​​​വേ​​​ണ്ടി വ​​​ടം​​​വ​​​ലി​​​യു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ക​​​ലൈ​​​ഞ്ജ​​​ർ​​​ക്ക് ഒ​​​രു​​​ത്ത​​​ര​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ- സ്റ്റാ​​​ലി​​​ൻ. 2013 ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് സ്റ്റാ​​​ലി​​​നെ ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​​യി​​​ൽ അ​​​വ​​​രോ​​​ധി​​​ച്ച് ക​​​രു​​​ണാ​​​നി​​​ധി അ​​​വ​​​കാ​​​ശ​​​ത്ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ച്ചു.

2018ൽ ​​​ക​​​രു​​​ണാ​​​നി​​​ധി അ​​​ന്ത​​​രി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ ക​​​രു​​​ണാ​​​നി​​​ധി​​​യി​​​ല്ലാ​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റാ​​​നു​​​ള്ള ഡി​​​എം​​​കെ​​​യു​​​ടെ 10 ​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പാ​​​ണ് കൊ​​​ള​​​ത്തൂ​​​രി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​സ്റ്റീ​​​ജ് മ​​​ണ്ഡ​​​ല​​​മാ​​​ക്കു​​​ന്ന​​​ത്.

കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം, സി​​​പി​​​ഐ, വി​​​സി​​​കെ, എം​​​ഡി​​​എം​​​കെ, ഐ​​​യു​​​എം​​​എ​​​ൽ, എം​​​എം​​​കെ, കെഎംഡി​​​കെ, ത​​​മി​​​ഴ​​​ക വാ​​​ൾ​​​വു​​​രി​​​മൈ എ​​​ന്നീ ക​​​ക്ഷി​​​ക​​​ളാ​​​ണ് ഡി​​​എം​​​കെ നേ​​​തൃത്വം ന​​​ൽ​​​കു​​​ന്ന മു​​​ന്ന​​​ണി​​​യി​​​ലു​​​ള്ള​​​ത്.

Related posts

Leave a Comment