മാ​​താ​​പി​​താ​​ക്ക​​ൾ പെ​​ണ്‍​കു​​ട്ടി​​യെ കു​​ടും​​ബ​വീ​​ട്ടി​​ലാ​​ക്കി​​യി​​ട്ടു പ​​ണി​​ക്കു പോ​​യ​​പ്പോ​ൾ അവനെത്തി..! ദു​​രു​​പ​​യോ​​ഗം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ യു​വാ​വ് അ​​റ​​സ്റ്റി​ൽ

വൈ​​ക്കം: വീ​​ട്ടി​​ൽ ത​​നി​​ച്ചാ​​യി​​രു​​ന്ന പെ​​ണ്‍​കു​​ട്ടി​​യെ ശാ​​രീ​​രി​​ക​​മാ​​യി ദു​​രു​​പ​​യോ​​ഗം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പെ​​ണ്‍​കു​​ട്ടി​​യു​​ടെ ബ​​ന്ധു​​വാ​​യ 19 കാ​​ര​​നെ പോ​​ലീ​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​ര ​ത്തു​​ള്ള പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​നി​​യെ പീ​​ഡി​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ദ​​യം​​പേ​​രൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ശ്യാം (19) ​നെ​ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ​ദി​​വ​​സം മാ​​താ​​പി​​താ​​ക്ക​​ൾ പെ​​ണ്‍​കു​​ട്ടി​​യെ കു​​ടും​​ബ​വീ​​ട്ടി​​ലാ​​ക്കി​​യി​​ട്ടു പ​​ണി​​ക്കു പോ​​യ​​പ്പോ​ൾ യു​​വാ​​വ് എ​​ത്തി പെ​​ണ്‍​കു​​ട്ടി​​യെ പ്ര​​ലോ​​ഭി​​പ്പി​​ച്ചു പെ​​ണ്‍​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വ് വീ​​ട്ടി​​ൽ യാ​​ദൃ​​ച്‌ഛിക​​മാ​​യെ​​ത്തി​​യ​​പ്പോ​​ൾ പെ​​ണ്‍​കു​​ട്ടി​​ക്കൊ​​പ്പം യു​​വാ​​വി​​നെ ക​​ണ്ടു. തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​സി​​ൽ പ​​രാ​​തി​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ യു​​വാ​​വി​​നെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts

Leave a Comment