സോമൻ ചേട്ടൻ സൂപ്പറ…! ആശുപത്രിയിലെത്തിയ യുവതിയുടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ഓടിയ കള്ളനെ കുടുക്കി സെക്യൂരിറ്റി ജീവനക്കാരൻ സോമൻ….


ഗാ​ന്ധി​ന​ഗ​ർ: രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ കൈ​യി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ ക​ള്ള​നെ മ​ൽ​പ്പി​ടു​ത്ത​ത്തി​നൊ​ടു​വി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. കാ​യം​കു​ളം വ​ള്ളി​കു​ന്നം സ്വ​ദേ​ശി രാ​ജീ​വി (24)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

‌ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നു മു​ന്പി​ലാ​ണ് സം​ഭ​വം. പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക​ൻ ജ​ന​റ​ൽ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

യു​വ​തി ഐ​സി​യു​വി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വാ​ർ​ഡി​ന്‍റെ വ​ശ​ത്താ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി വ​ന്ന രാ​ജീ​വ് യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ബ​ഹ​ളം​വെ​ച്ച് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​തി​നി​ട​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​രം സ്വ​ദേ​ശി​യാ​യ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​വി​വ​രം അ​റി​യു​ക​യും രാ​ജീ​വി​നെ പി​ന്തു​ട​രു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്, ര​ക്ത ബാ​ങ്കി​നു സ​മീ​പ​മു​ള്ള ഇ​ട​നാ​ഴി​യി​ൽ സോ​മ​നും സു​ഹൃ​ത്ത് സ​തീ​ഷും ചേ​ർ​ന്ന് മ​ൽ​പ്പി​ടി​ത്ത​ത്തി​നൊ​ടു​വി​ൽ രാ​ജീ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഏ​ല്പി​ച്ചു. ഒ​ന്നി​ല​ധി​കം ഫോ​ണു​ക​ൾ ഇ​യാ​ളു​ടെ കൈ​വ​ശ​ത്തു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment