ആളൊരു വീരൻ തന്നെ..!  കൈ നഖത്തിനടിയിൽ ഒളിപ്പിച്ചുവച്ചത് 12 സിം കാർഡുകൾ ; മെഡിക്കൽ കോളജിൽ ഫോൺകവർച്ചയ്ക്ക്പിടിയിലായ സിജിന്‍റെ  വേലത്തരങ്ങൾ ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ണ്‍ ക​വ​ർ​ച്ച​യ്ക്ക് പി​ടി​യി​ലാ​യ യു​വാ​വ് ആ​ളൊ​രു വീ​ര​ൻ ത​ന്നെ. ഇ​യാ​ളു​ടെ കൈ ​ന​ഖ​ത്തി​നട​ിയി​ൽ ഒ​ളി​പ്പി​ച്ചു വ​ന്ന 12 സിം​കാ​ർ​ഡു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തി​ന് പി​ടി​യി​ലാ​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സി​ജി​ൻ (30) എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ഇ​ത്ര​യും സിം ​കാ​ർ​ഡ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രോ​ഗി​ക​ളു​ടെ വാ​ർ​ഡി​ലെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് സം​ശ​യം തോ​ന്നി ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സിന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ണു. ഉ​ട​നെ പോ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൈ ​ന​ഖ​ത്തി​നടി​യി​ൽ പ​ത്തു​രൂ​പ നോ​ട്ട് ചെ​റു​താ​യി മ​ട​ക്കി അ​തി​നു​ള​ളി​ൽ 12 സിം ​കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. സിം ​കാ​ർ​ഡ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​ണ് ഇ​യാ​ൾ കി​ട​ക്കു​ന്ന​ത്.

ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ത്തോ​ളം മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

Related posts