പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി പ​റ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി​ല്ല. കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്ഹേ​ക്കി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്സി​ഒ) ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മോ​ദി​യു​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി​ല്ലെ​ന്നാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

ബി​ഷ്ഹേ​ക്കി​ലേ​ക്കു വി​വി​ഐ​പി വി​മാ​നം പ​റ​ത്തു​ന്ന​തി​ന് ര​ണ്ടു സാ​ധ്യ​ത​ക​ളാ​ണ് സ​ർ​ക്കാ​രി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​മാ​ൻ, ഇ​റാ​ൻ, മ​ധേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ബി​ഷ്ഹേ​ക്കി​ലേ​ക്കു വി​മാ​നം പ​റ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു.

മോ​ദി​യു​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ പ​റ​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ബി​ഷ്ഹേ​ക്കി​ൽ എ​സ്സി​ഒ ഉ​ച്ച​കോ​ടി ന​ട​ക്കു​ക. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഫെ​ബ്രു​വ​രി 26-നു ​ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​കി​സ്ഥാ​ൻ അ​വ​രു​ടെ വ്യോ​മാ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts