അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഭ​ര​ണ​ത്തി​ൽ നി​ന്നു കേ​ര​ള​ത്തെ മോ​ചി​പ്പി​ക്കാ​ൻ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ര​ണം; മാ​റാ​ത്ത​ത് ഇ​നി​മാ​റുമെന്ന് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ബി​ജെ​പി യു​ടെ വി​ജ​യം ഐ​തി​ഹാ​സി​ക​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ മോ​ചി​പ്പി​ച്ച് ബി​ജെ​പി​ക്ക് അ​വ​സ​രം ന​ൽ​കി​യ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച വി​ക​സി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​വ​രി​ച്ചു.

കേ​ര​ള​ത്തി​ൽ മാ​റ്റം വ​ന്നു​ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി കേ​ര​ളം ബി​ജെ​പി​യു​ടെ കൈ​യി​ൽ വ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തെ ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി ഇ​രു​മു​ന്ന​ണി​ക​ളും അ​വ​ഗ​ണി​ച്ചു. ഇ​ന്ത്യ​യി​ലെ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​റ്റാ​നു​ള്ള കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​റി​യി​ച്ച അ​ദ്ദേ​ഹം മാ​റാ​ത്ത​ത് ഇ​നി മാ​റു​മെ​ന്ന് മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞു.

ഇ​രു​മു​ന്ന​ണി​ക​ളും ഇ​പ്പോ​ൾ ന​ട​ത്തു​ന്ന അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഭ​ര​ണ​ത്തി​ൽ നി​ന്നു കേ​ര​ള​ത്തെ മോ​ചി​പ്പി​ക്കാ​ൻ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​ര​ണം. സാ​ധാ​ര​ണ​ക്കാ​രു​ടെ ശ​ത്രു ആ​യി മാ​റി​യ എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​നെ പാ​ഠം പ​ഠി​പ്പി​ക്ക​ണം. കേ​ര​ള​ത്തെ മാ​റ്റാ​നു​ള്ള സ​മ​യ​മാ​ണ് ഇ​നി വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ നി​ന്നും എ​ൽ​ഡി​എ​ഫി​നേ​യും യു​ഡി​എ​ഫി​നേ​യും തൂ​ത്തെ​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Related posts

Leave a Comment