ഗു​രു​സ്വാ​മി​യാ​യി കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ 52-ാം ത​വ​ണ​ ശ​ബ​രി​മ​ല​യി​ല്‍ ! ഇ​ക്കു​റി മാ​ളി​ക​പ്പു​റ​മാ​യി ഭാ​ര്യ വി. ​ഹേ​മ​ജ​യും കൂ​ടെ​

ശ​ബ​രി​മ​ല: മു​ന്‍ മ​ന്ത്രി​യും കൂ​ത്തു​പ​റ​മ്പ് എം​എ​ല്‍​എ കെ.​പി. മോ​ഹ​ന​ന്‍ ഗു​രു​സ്വാ​മി​യാ​യി വീ​ണ്ടും അ​യ്യ​പ്പ സ​ന്നി​ധി​യി​ലെ​ത്തി. ഇ​ക്കു​റി മാ​ളി​ക​പ്പു​റ​മാ​യി ഭാ​ര്യ വി. ​ഹേ​മ​ജ​യും കൂ​ടെ​യു​ണ്ട്.

52- ാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ഇ​രു​മു​ടി കെ​ട്ടു​മാ​യി ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ക​ണ്ണൂ​ര്‍ പാ​നൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നും കെ​ട്ടു​നി​റ​ച്ച് ബ​ന്ധു​ക്ക​ളും അ​യ​ല്‍​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങി​യ 35 അം​ഗ സം​ഘ​വു​മാ​യി എം​എ​ല്‍​എ ശ​ബ​രി​മ​ല​യ്ക്ക് പു​റ​പ്പെ​ട്ട​ത്.

നാ​ല് ക​ന്നി​സ്വാ​മി​മാ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​രു​മേ​ലി​യി​ല്‍ പേ​ട്ട തു​ള്ളി​യ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ദ​ര്‍​ശ​നം ന​ട​ത്തി. തു​ട​ര്‍​ന്ന് എം​എ​ല്‍​എ എ​ല്ലാ​വ​രു​ടെ​യും നെ​യ്‌​തേ​ങ്ങ മു​റി​ച്ച് നെ​യ്യ​ഭി​ഷേ​ക​വും ന​ട​ത്തി​യാ​ണ് മ​ല​യി​റ​ങ്ങി​യ​ത്.

ചി​ല വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഒ​ന്നി​ലേ​റെ ത​വ​ണ കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

കൃ​ഷി​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തും ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ള്‍ മാ​റ്റി​വ​ച്ച് ഗു​രു​സ്വാ​മി​യാ​യി ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​രു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ​യും സം​ഘ​വും വി​ണ്ടും ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment