മുതലപ്പൊഴിയിൽ ഷൂട്ടിംഗിനെത്തിയ മോഹൻലാലിന് വില്ലൻ പാരയായി ; ഷൂ​ട്ടിംഗ് തു​ട​ങ്ങാ​നാ​വാ​തെ ഒ​ടു​വി​ല്‍ സൂ​പ്പ​ര്‍ താ​ര​വും സം​ഘ​വും മ​ട​ങ്ങി; ഞെട്ടിത്തരിച്ച് നാട്ടുകാരും

mohanlalആ​റ്റി​ങ്ങ​ല്‍:  മു​ത​ല​പ്പൊ​ഴി​യി​ല്‍ ഷൂ​ട്ടി​ങ്ങി​നെ​ത്തി​യ മോ​ഹ​ന്‍​ലാ​ലി​നെ ക​ണ്ട് നാ​ട്ടു​കാ​ര്‍ ഞെ​ട്ടി. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും മ​ഴ ചൊ​രി​ഞ്ഞു. ഷൂ​ട്ടി​ങ് തു​ട​ങ്ങാ​നാ​വാ​തെ ഒ​ടു​വി​ല്‍ സൂ​പ്പ​ര്‍ താ​ര​വും സം​ഘ​വും മ​ട​ങ്ങി. മോ​ഹ​ന്‍​ലാ​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​തും ലാ​ല്‍​ജോ​സി​ന്‍റെ  സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​തു​മാ​യ ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങി​നാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മു​ത​ല​പ്പൊ​ഴി​യി​ല്‍ എ​ത്തി​യ​ത്.​

അ​ഞ്ചു മി​നി​ട്ട് പോ​ലും ഷൂ​ട്ടി​ങ് ന​ട​ത്താ​ന്‍ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ കാ​ര​ണം സം​ഘ​ത്തി​ന് സാ​ധി​ച്ചി​ല്ല. വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് താ​രം മു​ത​ല​പ്പൊ​ഴി തീ​ര​ത്ത് എ​ത്തി​യ​ത്. മ​ണ​ല്‍ തീ​ര​ത്ത് വോ​ളീ​ബോ​ള്‍ ക​ളി​ക്കു​ന്ന സീ​നാ​യി​രു​ന്നു ചി​ത്രീ​ക​രി​ക്കേ​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത​മ​മാ​യി മ​ല​യാ​ള​ത്തി​ന്‍െ്റ സൂ​പ്പ​ര്‍ താ​ര​ത്തെ മു​ത​ല​പ്പൊ​ഴി​യി​ല്‍ ക​ണ്ട​തും യു​വാ​ക്ക​ളും നാ​ട്ടു​കാ​രും തീ​രം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രും ആ​വേ​ശ​ഭ​രി​ത​രാ​യി.

താ​ര​ത്തെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ ജ​നം ത​ടി​ച്ചു കൂ​ടി. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സം​ഘം എ​ല്ലാ സം​വി​ധാ​ന​വും ഒ​രു​ക്കി​യെ​ങ്കി​ലും മ​ഴ വി​ല​ങ്ങു​ത​ടി​യാ​യി. കാ​യ​ലും ക​ട​ലും ചേ​രു​ന്ന മു​ത​ല​പ്പൊ​ഴി​യു​ടെ വ​ശ്യ​ത  ക​ണ്ണി​ലു​ട​ക്കി​യ സി​നി​മാ​സം​ഘം ഷൂ​ട്ടി​ങ്ങി​നാ​യി ഇ​വി​ടം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ത​ല​പ്പൊ​ഴി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍​ക്ക് ഇ​ത് ശു​ഭ​സൂ​ച​ക​മാ​ണ്. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വാ​ണ് സ​ഞ്ചാ​രി​ക​ളെ നി​രാ​ശ​രാ​ക്കു​ന്ന​ത്.

Related posts