മോ​ഹ​ന്‍​ലാ​ലി​ന് ഒ​പ്പം ജീ​വി​ക്കു​ക​യാ​ണ്…! നടി മീന പറയുന്നു…

മോ​ഹ​ന്‍​ലാലും ​മീ​ന​യും മ​ല​യാ​ളി​ക്കെ​ന്നും ഇ​ഷ്ട​മു​ള്ള താ​ര​ജോ​ഡി​ക​ളാ​ണ്. ഭാ​ഗ്യ​ജോ​ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സി​നി​മ ആ​സ്വ​ദി​ച്ചി​രി​ക്കു​ക എ​ന്ന​തും ര​സ​ക​രം.

കു​ടും​ബ​ചി​ത്ര​മാ​ണെ​ങ്കി​ല്‍ അ​തു പ്രേ​ക്ഷ​ക​രെ കൂ​ടു​ത​ല്‍ തൊ​ട്ടു​ണ​ര്‍​ത്തും. മു​ന്തി​രി​വ​ള്ളി​ക​ള്‍ ത​ളി​ര്‍​ക്കു​മ്പോ​ള്‍, ദൃ​ശ്യം, ദൃ​ശ്യം-2, ച​ന്ദ്രോ​ത്സ​വം, ഒ​ളി​മ്പ്യ​ന്‍ അ​ന്തോ​ണി ആ​ദം, ഉ​ദ​യ​നാ​ണ് താ​രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​രു​വ​രു​ടെ​യും കെ​മി​സ്ട്രി അ​വി​സ്മ​ര​ണീ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്കു സ​മ്മാ​നി​ച്ച​ത്.

25 വ​ര്‍​ഷ​ത്തോ​ള​മാ​യി മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന മ​ഹാ​ന​ട​നു​മാ​യി​ തുട​രു​ന്ന കെ​മി​സ്ട്രി​യു​ടെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മീ​ന.

ഒ​രു പ്ര​മു​ഖ ചാ​ന​ലി​ലെ പ്രോ​ഗ്രാ​മി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് മീ​ന പ​റ​യു​ന്ന​ത്. ത​ന്‍റെ താ​ല്പ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മ​ന​സി​ലാ​ക്കു​ന്ന ന​ട​നാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന് മീ​ന പ​റ​യു​ന്നു.

ലാ​ലു​മാ​യി സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന മീ​ന കു​റ​ച്ചു​പേ​രു​ടെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ വ​ള​രെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ണെ​ന്നും അ​തി​ലൊ​രാ​ളാ​ണ് ലാ​ലെ​ന്നും പ​റ​യു​ന്നു.

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ചു എ​ന്ന് പ​റ​യു​ന്ന​തി​നെ​ക്കാ​ള്‍ ജീ​വി​ച്ചു എ​ന്നു പ​റ​യു​ന്ന​താ​കും ഉ​ചി​ത​മെ​ന്നും മീ​ന.

കാ​ര​ണം കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യാ​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ആ​ര്‍​ക്കും തോ​ന്നു​ക​യി​ല്ല, ത​നി​ക്കും അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല.

ജീ​വി​ക്കു​ന്ന​തു പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. അ​തു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ങ്ങ​ളി​ല്‍ ജീ​വി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും മീ​ന.

Related posts

Leave a Comment