രണ്ടാമൂഴത്തില്‍ ലാലേട്ടന്റെ പ്രതിഫലം 60 കോടി! ഇന്ത്യയില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ മാത്രം

lalകൊച്ചി: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന് റിക്കാര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 1000 കോടി രൂപ ബജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്ന വാര്‍ത്തതന്നെ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് അടുത്ത ഞെട്ടല്‍ സമ്മാനിച്ച് ലാലിന്റെ പ്രതിഫലക്കാര്യം വെളിയില്‍ വന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറുപത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. ഇതോടെ പ്രതിഫലക്കാര്യത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പമെത്തും. അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.കാരണം സാഹസിക രംഗങ്ങള്‍ ഒട്ടേറെയുള്ള ചിത്രത്തിനായി തന്റെ ഒന്നര വര്‍ഷമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല.

ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത് നാല് മുതല്‍ 5 കോടി വരെയാണ്. തമിഴില്‍ ജില്ല എന്ന ചിത്രത്തിന് വേണ്ടി അഞ്ച് കോടിയും തെലുങ്കില്‍ ജനത ഗാരേജ് എന്ന ചിത്രത്തിന് വേണ്ടി ആറ് കോടി രൂപയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിയത്. മലയാളത്തില്‍ മൂന്ന് – മൂന്നര കോടി വരെ മാത്രമേ വാങ്ങാറുള്ളൂ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും മോഹന്‍ലാല്‍ തന്നെയാണ്. എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി.എ ശ്രീകുമാര്‍ മേനോനാണ് മഹാഭാരതം എന്ന ചിത്രമൊരുക്കുന്നത്. ഗള്‍ഫ് വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ചിത്രം ഇറങ്ങും. ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts