അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; ചികിത്‌സയ്ക്കുവേണ്ടി മംഗലാപുരത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് വീട്ടുകാർ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): വ​യ​ക്ക​ര​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വ​യ​ക്ക​ര​യി​ലെ കാ​വു​മ്പു​റ​ത്ത് പ​ത്രോ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 2000 രൂ​പ​യും മോ​ഷ​ണം പോ​യ​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ പ​ത്രോ​സും കു​ടും​ബ​വും ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​വാ​സി ര​ണ്ടാം നി​ല​യു​ടെ കി​ട​പ്പു​മു​റി​യി​ടെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ത്രോ​സി​ന്‍റെ സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്തെ പേ​ര​മ​രം വ​ഴി ര​ണ്ടാം നി​ല​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് വീ​ടി​ന​ക​ത്ത് ക​ട​ന്ന​ത്. ഷെ​ൽ​ഫി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. ര​ണ്ട് വ​ള, ര​ണ്ട് ക​മ്മ​ൽ, മോ​തി​രം ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ​ണം പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts