മോ​ഷ​ണം നടത്തുന്നതിനിടെ  മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ;  ക്ഷേത്രങ്ങളിലും  നിർത്തിയിട്ട വാഹനങ്ങളിലും മോഷണം നടത്തുന്നതാണ് ഇയുടെ രീതിയെന്ന് പോലീസ്

പ​ര​വൂ​ർ: ക്ഷേ​ത്ര​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ൾ പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ ച​രു​വി​ള വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (51) ആ​ണ് പി​ടി​യി​ലാ​യ​ത്. ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ക, വീ​ടു​ക​ളി​ൽ പോ​ർ​ച്ചു​ക​ളി​ലും ആ​ൾ സ​ഞ്ചാ​രം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും സ്റ്റീ​രി​യോ, ബാ​റ്റ​റി​ക​ൾ, കി​ണ​റു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മോ​ട്ടോ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും മോ​ഷ്ടി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പു​ത്ത​ൻ​കു​ള​ത്തെ ഒ​രു വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും സ്റ്റീ​രി​യോ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ വി​ട്ടു​ട​മ​സ്ഥ​ൻ രാ​മ​ച​ന്ദ്ര​ൻ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​റി​നു​ള്ളി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ ഇ​യാ​ളെ ക​ണ്ട​ത്.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പ​ര​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​കു​മ്പോ​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടി​ച്ച​തെ​ന്നു ക​രു​തു​ന്ന നാ​ണ​യ തു​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts