പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ന​ഷ്ട​മാ​യ ജി​ല്ല​യി​ലെ 3500 പേ​ര്‍​ക്ക് കു​ടും​ബ​ശ്രീ  തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും

കൊല്ലം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​മാ​ന സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ 3500 പേ​ര്‍​ക്ക് സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് പ​രി​ശീ​ല​നം.മാ​ന്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി ജി​ല്ല​യി​ലെ ന​ഗ​ര, ഗ്രാ​മ മേ​ഖ​ല​ക​ളി​ല്‍ പ്ര​ള​യ ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ളെ വ​രു​മാ​നം നേ​ടു​ന്ന​തി​ന് പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

പ്ര​ള​യം ബാ​ധി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ലെ സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​കും. കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍​ക്കൊ​പ്പം കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​ങ്ങ​ളാ​യ പു​രു​ഷ​ന്‍​മാ​ര്‍​ക്കും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​വ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി വ്യ​ക്തി​ഗ​ത-​ഗ്രൂ​പ്പ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ പി​ന്തു​ണ ന​ല്‍​കും. ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള സൂ​ക്ഷ്മ സം​രം​ഭ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

തൊ​ഴി​ലാ​ളി ല​ഭ്യ​ത കു​റ​വു​ള്ള മേ​ഖ​ല​ക​ളും അ​യ​ല്‍​ക്കൂ​ട്ട വ​നി​ത​ക​ള്‍​ക്ക് പ​രി​ശീ​ല​നം നേ​ടാ​ന്‍ താ​ല്‍​പ​ര്യ​മു​ള​ള തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ മു​ഖേ​ന ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡാ​റ്റാ എ​ന്‍​ട്രി, പ്ലം​ബിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക് റി​പ്പ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍, കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ള്‍, ലോ​ണ്‍​ട്രി ആ​ന്‍​ഡ് അ​യ​ണിം​ഗ്, സെ​യി​ല്‍​സ്, ഹൗ​സ് കീ​പ്പിം​ഗ്, ഡേ ​കെ​യ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി തയാറാ​ക്കി​യി​ട്ടു​ള്ള​ത്.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത തൊ​ഴി​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യും കു​ടും​ബ​ശ്രീ എം​പാ​ന​ല്‍ ചെ​യ്തി​ട്ടു​ള്ള പ്ര​മു​ഖ പ​രി​ശീ​ല​ക ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യും അ​ഞ്ചു മു​ത​ല്‍ 21 ദി​വ​സം വ​രെ സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. അ​ത​ത് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ​ത​ല സി.​ഡി.​എ​സു​ക​ളി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യും തു​ട​ര്‍​പ​രി​ശീ​ല​ന​വും കു​ടും​ബ​ശ്രീ ല​ഭ്യ​മാ​ക്കും.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍-0474-2794692.

Related posts