കക്കാന്‍ കയറിയാല്‍ കണ്‍ട്രോള്‍ റൂമറിയും; കട്ടിറങ്ങുമ്പോള്‍ പോലീസ് മുന്നില്‍; വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്താമെന്ന് കള്ളന്മാര്‍ ഇനി കരുതേണ്ട

തൃ​ശൂ​ർ: രാ​ത്രി​യി​ൽ ആ​രും കാ​ണാ​തെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട​ന്നു മോ​ഷ​ണം ന​ട​ത്താ​മെ​ന്ന് കള്ളന്മാർ കരുതേണ്ട. മോ​ഷ​ണ​ശ്ര​മം കൈയോടെ പി​ടി​ക്കാ​നു​ള്ള ജാ​ഗ്ര​താസം​വി​ധാ​ന​ത്തി​നു തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​യി. മോ​ഷ്ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ലു​ട​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​പാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​യ സെ​ൻ​ട്ര​ൽ ഇ​ൻ​ട്രൂ​ഷ​ൻ മോ​ണി​റ്റ​റി​ംഗ് സി​സ്റ്റ​മാ​ണ് (സിഐഎംഎസ്) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

പൂ​ത്തോ​ളി​ലെ കെഎം​ജെ ജ്വ​ല്ല​റി​യി​ലാ​യി​രു​ന്നു തു​ട​ക്കം. സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​ഷ​ണ​ർ ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര ത​ന്നെ എ​ത്തി. മോ​ഷ​ണ​ശ്ര​മ​മെ​ന്ന വി​വ​രം ല​ഭി​ച്ച് 15 മി​നി​റ്റി​നു​ള്ളി​ൽ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽനി​ന്ന് പോ​ലീ​സ് സം​ഘ​മെ​ത്തി​യ​തോ​ടെ ജാ​ഗ്ര​താസം​വി​ധാ​നം വി​ജ​യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി.

മോ​ഷ്ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ലു​ട​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം അ​പാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും. ജ്വ​ല്ല​റി​യി​ലെ സെ​ൻ​സ​റു​ക​ളി​ൽനി​ന്നു ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു മോ​ഷ​ണ​ശ്ര​മ​മെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽനി​ന്ന് പോ​ലീ​സ് സം​ഘ​മെ​ത്തുകയായിരുന്നു.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷ​മാ​ണ് സം​വി​ധാ​നം വി​ജ​യ​ക​ര​മാ​ണോ എ​ന്നു ക​മ്മീ​ഷ​ണ​ർ പ​രി​ശോ​ധി​ച്ച​ത്.

ബാ​ങ്കു​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം ത​ട​യാ​നു​ള്ള ത​ൽ​സ​മ​യ ജാ​ഗ്ര​താ സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. സു​ര​ക്ഷാഭീ​ഷ​ണി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കുപു​റ​മെ വീ​ടു​ക​ൾ​ക്കും 24 മ​ണി​ക്കൂ​റും സു​ര​ക്ഷ​യൊ​രു​ക്കാ​നാ​കും. സം​ഭ​വം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ റൂ​ട്ട്മാ​പ്പും ഫോ​ണ്‍ന​ന്പ​റും സ​ഹി​തം അ​ത​തു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​റി​യി​പ്പ് ന​ൽ​കാ​ൻ സി​ഐഎംഎ​സ് സം​വി​ധാ​ന​ത്തി​നു ക​ഴി​യും. ഏ​ഴു മി​നി​റ്റി​ന​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​മെ​ന്ന​താ​ണ് സി​സ്റ്റ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

പോ​ലീ​സി​ന്‍റെ കു​റ്റ​വാ​ളി​പ്പ​ട്ടി​ക​യി​ൽ​ പെട്ട​വ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​യാ​ൽ കൈയോടെ പി​ടി​കൂ​ടാ​ൻ “ഫേ​സ് റെ​ക്ക​ഗ്നീഷ​ൻ’ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts