ചേ​മ​ഞ്ചേ​രി​യി​ല്‍ അ​മ്മ​യും കു​ഞ്ഞും  കി​ണ​റ്റി​ല്‍ മ​രി​ച്ചനി​ല​യി​ല്‍; മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി;​ ഭർത്താവ് വിദേശത്ത്


കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി​യി​ല്‍ അ​മ്മ​യും കു​ഞ്ഞും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ചേ​മ​ഞ്ചേ​രി തു​വ്വ​ക്കോ​ട് പോ​സ്റ്റോഫീ​സി​നു സ​മീ​പം മാ​വി​ള്ളി പ്ര​ജി​ത്തി​ന്‍റെ ഭാ​ര്യ ധ​ന്യ (35), മ​ക​ള്‍ തീ​ര്‍​ത്ഥ (ഒ​ന്ന​ര) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്നു രാ​വി​ലെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ​

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് ‌കൊ​യി​ലാ​ണ്ടി​യി​ല്‍നി​ന്നു സി.​പി.​ ആ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നിര​ക്ഷാസേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.​

പ്ര​ജി​ത്ത് യു​എ​ഇ​യി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഇ​വ​രു​ടെ മൂ​ത്ത മ​ക​ള്‍ ധ​ന്യ​യു​ടെ അ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ്.

Related posts

Leave a Comment