ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി;  പേടിവിട്ടുമാറാതെ നാട്ടുകാർ

കു​ണ്ട​റ : ഉ​ത്സ​വ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഏ​റെ നേ​രം നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. കി​ഴ​ക്കേ​ക​ല്ല​ട മാ​ർ​ത്താ​ണ്ഡ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യാ​ണ് ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യ​ത്.

ആ​ന ചി​ല അ​സ്വ​സ്ഥ​ത​ക​ൾ കാ​ട്ടി​യ​തി​നെ​തു​ട​ർ​ന്ന് ആ​ന​യെ മ​ട​ക്കി​ക്കൊ​ണ്ടു​പോ​കാ​ൻ ലോ​റി​യി​ൽ ക​യ​റ്റാ​ൻ​ശ്ര​മി​ക്ക​വെ​യാ​ണ് ആ​ന പാ​പ്പാ​നെ അ​നു​സ​രി​ക്കാ​തെ റോ​ഡി​ലൂ​ടെ​യും പി​ന്നി​ട് വ​യ​ലി​ലൂ​ടെ​യും ഇ​റ​ങ്ങി​യ​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ടി​ക്കൂ​റ നേ​ർ​ച്ച​യാ​യി ന​ൽ​കി​യ​യാ​ളു​ടെ വീ​ട്ടി​ൽ​വ​രി​ക​യും കൊ​ച്ചു​പ്ലാം​മൂ​ട് ഭാ​ഗ​ത്ത് ക​യ​ലി​ലൂ​ടെ നീ​ന്തു​ക​യും തി​രി​ച്ച പ​ഴ​യ സ്ഥ​ല​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ർ​ക്കും ശ​ല്യ​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പേ​ടി​മാ​റി​യി​ല്ല. തു​ട​ർ​ന്ന് കൊ​ടു​വി​ള ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ന്‍റെ മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന​യെ പാ​പ്പാ​നെ​ത്തി ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts