നിങ്ങള്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്യുന്നവരാണോ? എങ്കില്‍ ഈ ദൃശ്യങ്ങള്‍ കാണാതെ പോകരുത്, നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍ അകപ്പെടുന്നവര്‍ നിരവധിയാണ്. പലര്‍ക്കും അശ്രദ്ധയാണ് വലിയ വിപത്തിലേക്ക് വലിച്ചെറിയുന്നത്. അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മുംബൈയിലെ താനെ ജില്ലയിലെ ദിവയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ട്രെയിന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് എതിരേ വന്ന ട്രെയിനിന്റെ കാറ്റില്‍ നിലതെറ്റിയ പെണ്‍കുട്ടി താഴേക്ക് വീഴാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്ത് നിന്നിരുന്ന യാത്രക്കാര്‍ യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് ട്രെയിനിനുള്ളിലേക്ക് കയറ്റി.

പെണ്‍കുട്ടി വീണ ഉടനെ തന്നെ എതിരെ ട്രെയില്‍ വരുന്നതും യാത്രക്കാരന്‍ വേഗം രക്ഷപ്പെടുത്തും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച ഘോട്‌കോപര്‍ സ്റ്റേഷനും വിക്രോളി സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു സംഭവം. വീഡിയോ കാണാം-

Related posts