ശക്തമായ മഴ;  റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ പോ​ലീ​സ് സ​ജ്ജ​മെ​ന്നു ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ പോ​ലീ​സ് സു​സ​ജ്ജ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​ർ​ദ്ദേ​ശം എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഏ​തു പ്ര​കൃ​തി ദു​ര​ന്ത​വും നേ​രി​ടാ​ൻ പോ​ലീ​സ് എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്- ഡി​ജി​പി പ​റ​ഞ്ഞു.

വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​യു​ധ പോ​ലീ​സി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts