ട്രാ​ഫി​ക് സി​ഗ്ന​ൽ തെ​റ്റി​ച്ച ബൈ​ക്കി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് കാ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി പോ​ലീ​സ്

മും​ബൈ: അ​ടു​ത്തി​ടെ മും​ബൈ​യി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റുമായി കൂ​ട്ടി​യി​ടി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

തെ​റ്റാ​യ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബൈ​ക്ക്, എ​തി​ർ സി​ഗ്ന​ലി​ൽ നി​ന്ന് വ​രു​ന്ന കാ​റു​ക​ൾ നി​ർ​ത്തു​മെ​ന്ന അ​നു​മാ​ന​ത്തി​ൽ ഒ​രു ടേ​ൺ ന​ട​ത്തി.

പ്ര​തീ​ക്ഷി​ച്ച​തി​ന് വി​രു​ദ്ധ​മാ​യി അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഒ​രു കാ​ർ സി​ഗ്ന​ലി​ലൂ​ടെ മു​ന്നോ​ട്ട് പോ​യി ബൈക്കുമായി കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. പിന്നാലെ റൈ​ഡ​റും ബൈ​ക്കും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. ​

വീ​ഡി​യോ ഉ​ട​ൻ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും നി​ര​വ​ധി​പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ക​യും ചെ​യ്തു. ​”ആ ​പ്ര​ദേ​ശ​ത്തെ ട്രാ​ഫി​ക് പോ​ലീ​സി​നെ ഈ ​കേ​സി​ൽ ചേർക്കണം. റൈ​ഡ​ർ​മാ​രി​ൽ / ഡ്രൈ​വ​ർ​മാ​രി​ൽ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യം ജ​നി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​വ​രാ​ണ്,” എ​ന്നും ഒ​രാ​ൾ ക​മ​ന്‍റി​ട്ടു. 

എ​ന്നാ​ൽ മും​ബൈ ട്രാ​ഫി​ക് പോ​ലീ​സും സം​ഭ​വം ഏ​റ്റെ​ടു​ത്ത് പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ചു, “തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു,” എ​ന്നും ക​ന്‍റി​ട്ടു. 

Related posts

Leave a Comment