മ​ഷ്റ​ഫെ മുർതാസ പാ​ർ​ല​മെ​ന്‍റി​ൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ഏ​ക​ദി​ന ടീം ​നാ​യ​ക​ൻ മ​ഷ്റ​ഫെ മു​ർ​താ​സ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ന​രെ​യ്ൽ സ്വ​ദേ​ശി​യാ​യ മുർ​താ​സ, അ​വി​ടെ നി​ന്നു​ത​ന്നെ ജ​ന​വി​ധി നേടി. പോൾ ചെയ്ത വോ​ട്ടി​ൽ 96 ശ​ത​മാ​ന​വും സ്വ​ന്ത​മാ​ക്കിയാണു മുർ​താ​സ പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​ത്.

അ​വാ​മി ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യ മു​ർ​താ​സ​യ്ക്ക് 274,418 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ ജാ​തി​യ ഒ​കി​യ ഫ്ര​ണ്ട് സ്ഥാ​നാ​ർ​ഥി ഫ​രീ​ദു​സ്മാ​ന് 8,006 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ദേ​ശീ​യ ടീ​മി​ൽ ക​ളി​ക്കു​ന്ന താ​രം ഇ​താ​ദ്യ​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​കു​ന്ന​ത്.

ന​യ്മൂ​ർ റ​ഹ്മാ​ൻ ദു​ർ​ജോ​യ്ക്കു​ശേ​ഷം പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക്രി​ക്ക​റ്റ​് താരമാണ് മു​ർ​താ​സ. പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന ആ​ദ്യ ആ​ക്ടീ​വ് ക്രി​ക്ക​റ്റ​റും മു​ർ​താ​സ​യാ​ണ്.

Related posts