എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്ക​ണമെന്ന്  എം​ജി​എം

ക​ണ്ണൂ​ർ: വി​വി​ധ മ​ത ആ​ചാ​ര വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക്, അ​വ​ര​വ​രു​ടെ ആ​ചാ​ര മ​ര്യാ​ദ​ക​ൾ പാ​ലി​ച്ച് കൊ​ണ്ട് അ​താ​ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​കാ​ൻ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന് മു​സ്‌​ലിം ഗേ​ൾ​സ് ആ​ൻ​ഡ് വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് (എം​ജി​എം) ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്ത്രീ​ക​ൾ​ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ മി​ക്ക പ​ള്ളി​ക​ളി​ലും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു ത​യാ​റാ​കാ​ത്ത മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ആ​ചാ​രാ​നു​ഷ്ഠാ​ന നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന മു​ഴു​വ​ൻ മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കും പ​ള്ളി​ക​ളി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണെ​മെ​ന്നും എം​ജി​എം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ഇ​സ്‌​ലാ​ഹി​യ്യ അ​റ​ബി​ക് കോ​ള​ജ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​ൻ കെ​എ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ൾ​ഫി​ക്ക​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി.​എം. ക​ണ്ണൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ശ​മീ​മ ഇ​സ്‌​ലാ​ഹി​യ്യ (പ്ര​സി​ഡ​ന്‍റ്), ഷ​ഹ​നാ​സ റ​ഷീ​ദ് (സെ​ക്ര​ട്ട​റി), മൈ​മൂ​ന ബ​ഷീ​ർ (ട്ര​ഷ​റ​ർ) , കെ.​വി.​പി. ന​സീ​മ, ന​സ്റീ​ന ഖ​യ്യൂം (വൈ​സ് പ്ര​സി​ന്‍റു​മാ​ർ) കെ.​പി. ശ​രീ​ഫ ടീ​ച്ച​ർ, എ​ൻ.​കെ. ര​ഹ​ന (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഇ​സ്മി​റ സി​ദ്ദീ​ഖ്, കെ.​പി. സ​ജ്ന, എ.​ഒ.​ന​ജ്മ , മു​ബീ​ന നി​സാ​മു​ദീ​ൻ, സ​ഫ്റി​യ ഫൈ​സ​ൽ (സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ).

Related posts