ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച മു​സ്ലിം യു​വാ​വി​നെ അ​യ​ല്‍​വാ​സി​ക​ള്‍ ത​ല്ലി​ക്കൊ​ന്നു ! അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മു​ഖ്യ​മ​ന്ത്രി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മു​സ്ലീം യു​വാ​വി​നെ അ​യ​ല്‍​ക്കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്. 25 വ​യ​സ്സു​ള്ള ബാ​ബ​ര്‍ അ​ലി​യാ​ണ് അ​യ​ല്‍​വാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്.

കു​ശി​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ മാ​ര്‍​ച്ച് 20നാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി​ക​ള്‍ ബാ​ബ​ര്‍ അ​ലി​യെ അ​ടി​ച്ചു​കൊ​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​യ​ല്‍​വാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കേ ല​ക്‌​നൗ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്.

ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ബ​റു​മാ​യി അ​യ​ല്‍​വാ​സി​ക​ള്‍ വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന മാ​ര്‍​ച്ച് 10ന് ​ബാ​ബ​ര്‍ മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment