രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം! മു​ത്തോ​ലി​ക്ക​ട​വി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; മരണപ്പെട്ടത് എങ്ങനെ ?

മു​ത്തോ​ലി: മീ​ന​ച്ചി​ലാ​റ്റി​ൽ മു​ത്തോ​ലി​ക്ക​ട​വി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ മു​ത്തോ​ലി​ക്ക​ട​വി​ലെ പാ​ല​ത്തി​നു താ​ഴെ​യാ​ണ് ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​ം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തിയ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ഴു​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

പാ​ലാ എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment