വാഹനപരിശോധനയ്ക്കിടെ യുവതിയുടെ ചിത്രമെടുത്തത് തർക്കത്തിനിടയാക്കി; പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ത​​ടി​​ച്ചു​​കൂ​​ടി​​; മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം ഇങ്ങനെ…

വൈ​​ക്കം: മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ അ​​ധി​​കൃ​​ത​​ർ വാ​​ഹ​​ന​പ​​രി​​ശോ​​ധ​​ന​​യ്ക്കിടെ ഹെ​​ൽ​​മെ​​റ്റ് ധ​​രി​​ക്കാ​​തെ ഭ​​ർ​​ത്താ​​വി​​നൊ​​പ്പം സ​​ഞ്ച​​രി​​ച്ച യു​​വ​​തി​​യു​​ടെ ചി​​ത്രം മൊ​​ബൈ​​ൽ കാ​മ​​റ​​യി​​ൽ പ​​ക​​ർ​​ത്താ​​ൻ തു​​നി​​ഞ്ഞ​​തു ത​​ർ​​ക്ക​​ത്തി​​നി​​ട​​യാ​​ക്കി.

വൈ​​ക്കം വ​​ല്ല​​കം വ​​ള​​വി​​ൽ കോ​​ട്ട​​യ​​ത്തു​​നി​​ന്നെ​​ത്തി​​യ മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ സ്ക്വാ​​ഡ് വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് യു​​വാ​​വു​​മാ​​യി ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​ത്. സം​​ഭ​​വ​മ​​റി​​ഞ്ഞു പോ​​ലി​​സും സ്ഥ​​ല​​ത്തെ​​ത്തി.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ത​​ടി​​ച്ചു​​കൂ​​ടി​​യ​​തോ​​ടെ ഏ​​താ​​നും മി​​നി​​റ്റുക​​ൾ ത​​ർ​​ക്കം തു​​ട​​ർ​​ന്നു. കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ ത്തു​​ട​​ർ​​ന്ന് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ന്‍റെ പി​​ന്നി​​ൽ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്കാ​​തെ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രു​​ടെ ചി​​ത്ര​​മെ​​ടു​​ത്തു നോ​​ട്ടീ​​സ് അ​​യ​​യ്ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​ശ​​മു​​ള്ള​​തി​​നാ​​ലാ​​ണ് ഫോ​​ട്ടോ​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തെ​​ന്നാ​​ണ് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

പി​​ന്നീ​​ടു പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രും മോ​​ട്ടോ​​ർ വാ​​ഹ​​ന​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും ത​​മ്മി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​ശ്നം ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ച്ചു.

Related posts

Leave a Comment