സൈബീരിയയിലെ നരകത്തിന്റെ വാതില്‍ ! ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്ന ആഗാധ ഗര്‍ത്തത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

നരകത്തിന്റെ വാതില്‍, ഈസ്‌റ്റേണ്‍ സൈബീരിയയിലെ ബാറ്റഗെയ്ക ഗര്‍ത്തത്തിനെ ഇങ്ങനെയാണ് ലോകം വിശേഷിപ്പിക്കുന്നത്. രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാദ്ധ്യതകള്‍ ഇവിടെയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.

സൈബീരിയയിലെ യാന നദിക്കരയ്ക്ക് സമീപത്തായാണ് ഈ ഗര്‍ത്തമുള്ളത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ ഗര്‍ത്തത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്. ഭൂമിക്കടിയിലേക്കുള്ള വാതില്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഏകദേശം ഒരു കിലോമീറ്റര്‍ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസ്തീര്‍ണം 20 മുതല്‍ 30 മീറ്റര്‍ വരെ കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെ ഉള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഇതിനടുത്തുള്ള പ്രദേശത്തെ പരിസ്ഥിയില്‍ വലിയ മാറ്റമുണ്ടാവുന്നത് ഈ ഗര്‍ത്തത്തെയും ബാധിക്കുന്നുണ്ട്. പഴയ ഫോസിലുകളിലേക്കും മനുഷ്യരാശിയുടെ പഴയ ചരിത്രത്തിലേക്കുള്ള വാതിലായി ഈ ഗുഹാമുഖം മാറാന്‍ സാധ്യതയുണ്ടോയെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

ഈ ഗര്‍ത്തത്തില്‍ നിന്ന് പലപ്പോഴും മനുഷ്യരുടെ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. ചിലര്‍ ചില ഉപകരണങ്ങള്‍ വെച്ച് ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ശബ്ദങ്ങള്‍ വ്യക്തമായി ലഭിച്ചില്ല. ഇത്തരം ശബ്ദങ്ങളാണ് ഇതിനെ നരകത്തിന്റെ വാതില്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കാന്‍ കാരണംം.

Related posts

Leave a Comment