വിം​ബി​ൾ​ഡ​ൺ; ന​ദാ​ലും ഹാ​ല​പും വീ​ന​സും പ്രീ​ക്വാ​ർ​ട്ട​റി​ൽ

nadalല​ണ്ട​ൻ: സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ വിം​ബി​ൾ​ഡ​ൺ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ ക​രെ​ൻ ഖ​ച​നോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ അ​വ​സാ​ന 16 ൽ ​ഇ​ടം​പി​ടി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. ആ​ദ്യ സെ​റ്റ് 21 മി​നി​റ്റു​ക​ൾ​കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ ന​ദാ​ലി​ന് അ​വ​സാ​ന ര​ണ്ടു സെ​റ്റു​ക​ളിലും ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മൂ​ന്നാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലാ​ണ് ന​ദാ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 6-1, 6-4, 7-6 (7-3).

വ​നി​താ വി​ഭാ​ഗ​ത്തി​ൽ സി​മോ​ണ ഹാ​ല​പ്പും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട​യും അ​വ​സാ​ന 16 ൽ ​ക​ട​ന്നു. ചൈ​ന​യു​ടെ പെം​ഗ് ഷു​വാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ചൈ​നീ​സ് താ​ര​ത്തെ ഹാ​ല​പ്പ് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-4, 7-6 (9-7).

ഗ്രീ​സി​ന്‍റെ മ​രി​യ സ​ഖ​രി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജൊ​ഹാ​ന നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജൊ​ഹാ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-4, 6-1.

Related posts