ബില്ലില്‍ ചേര്‍ക്കാത്ത സാധനങ്ങള്‍ എടുത്തെന്ന്! മോഷണകുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ പൂട്ടിയിട്ടത് മണിക്കൂറുകളോളം; ഭക്ഷണമോ, വെള്ളമോ നല്‍കിയില്ല

നാ​ദാ​പു​രം:​മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞ് വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് നാ​ദാ​പു​ര​ത്തും ,ക​ല്ലാ​ച്ചി​യി​ലും സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ല്ലാ​ച്ചി​യി​ല്‍ പോ​ലീ​സ് ലാ​ത്തി വീ​ശി.​യു​വ​തി​യെ ത​ട​ഞ്ഞ് വെ​ച്ച സം​ഭ​വ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രെ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

പു​ളി​യാ​വ് സ്വ​ദേ​ശി പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള (54),പു​റ​മേ​രി മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി ആ​യ​നി​താ​ഴെ കു​നി സ​മ​ദ് (25) എ​ന്നി​വ​രെ​യാ​ണ് ഐ ​പി സി 342,330,506 ​എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ദാ​പു​രം ‘ബ​സ്സ് സ്റ്റാ​ന്റി​ന് പി​ൻ​വ​ശ​ത്തെ റൂ​ബി​യാ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പാ​ത്ര​പു​ര​യി​ലാ​ണ് സം​ഭ​വം.​

തൂ​ണേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ് ബി​ല്ലി​ല്‍ ചേ​ര്‍​ക്കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ത​ട​ഞ്ഞ് വെ​ച്ച​ത്.​രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ​യാ​ണ് ഭ​ക്ഷ​ണ​മോ,വെ​ള്ള​മോ ന​ല്‍​കാ​തെ ത​ട​ഞ്ഞ് വെ​ക്കു​ക​യും,മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല്‍ അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

​സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് യു​വ​തി​യെ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു.​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ല്‍ യു​വ​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ത​ള​ര്‍​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് യു​വ​തി​യെ നാ​ദാ​പു​രം ഗ​വ ആു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​

ഇ​തി​നി​ട​യി​ല്‍ ഒ​രു സം​ഘം നാ​ട്ടു​കാ​രെ​ത്തി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പൂ​ട്ടി​ച്ചു.​നാ​ദാ​പു​രം സി ​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​ര്‍,എ​സ് ഐ ​എ​ന്‍.​പ്ര​ജീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.​ഇ​തി​നി​ടെ ആ​റ് മ​ണി​യോ​ടെ ക​ല്ലാ​ച്ചി​യി​ലെ റൂ​ബി​യാ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റും നാ​ട്ടു​കാ​ര്‍ പൂ​ട്ടി​ച്ചു.​

വി​വ​ര​മ​റി​ഞ്ഞ് വ​ന്‍ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.​റോ​ഡി​ല്‍ കൂ​ടി നി​ന്ന​വ​രോ​ട് പി​രി​ഞ്ഞ് പോ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ നാ​ദാ​പു​രം ജൂ​നി​യി​ര്‍ എ​സ് ഐ ​യു​മാ​യി വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യു​മാ​യി​രു​ന്നു.​

സി​പി​എം നേ​താ​ക്ക​ളാ​യ സി ​എ​ച്ച്. മോ​ഹ​ന​ന്‍, പി.​പി.​ചാ​ത്തു, സി.​എ​ച്ച്.​ബാ​ല​കൃ​ഷ​ണ​ന്‍, നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​കു​ഞ്ഞി​കൃ​ഷ​ണ​ന്‍,കെ.​എം.​ര​ഘു​നാ​ഥ്,വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ളാ​യ ഏ​ര​ത്ത് ഇ​ക്ബാ​ല്‍,ക​ണേ​ക്ക​ല്‍ അ​ബ്ബാ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

റൂ​റ​ൽ എ​സ്പി ഡോ. ​എ.​ശ്രീ​നി​വാ​സ് ക​ല്ലാ​ച്ചി​യി​ൽ സ​ന്ദ​ർ​ശി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി.​സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്‌ .

Related posts

Leave a Comment