ഇ​ര​യെ അ​ന്ന് പി​ടി ചേ​ർ​ത്ത് നി​ർ​ത്തി​യ​തു​പോ​ലെ ഉ​മാ തോ​സും; കേ​സി​ന്‍റെ വി​ധി എ​തി​രാ​യാ​ൽ അ​വ​ൾ​ക്ക് വേ​ണ്ട നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഉ​മാ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്കു​മോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ.

വി​ചാ​ര​ണ​യു​ടെ പ​ല ഘ​ട്ട​ങ്ങ​ളി​ലും ഈ ​സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി. പ്ര​മു​ഖ​രാ​യ പ​ല​രും മൊ​ഴി മാ​റ്റി​യ​ത് വി​ധി​യെ ബാ​ധി​ക്കു​മോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഉ​മാ തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ജീ​വി​ത​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. വി​ധി​യെ​ക്കു​റി​ച്ച് അ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. വി​ധി എ​തി​രാ​യാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കും.

മൊ​ഴി മാ​റ്റാ​ൻ പി ​ടി തോ​മ​സി​നും സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു.​അ​ദ്ദേ​ഹം അ​ന്ന് ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​കേ​സ് ഇ​വി​ടെ വ​രെ എ​ത്തി​ല്ലാ​യി​രു​ന്നെ​ന്നും ഉ​മാ തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment