പ്ര​ള​യാനന്ത​രം ആ​റ​ന്മു​ള​യിൽ മണ്ണിന് രാസമാറ്റം ; സം​സ്ഥാ​ന സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ തിളങ്ങി പത്തനംതിട്ടയിലെ കുട്ടികൾ;   ഹേമന്ദിന്‍റെയും നന്ദുവിന്‍റെയും കണ്ടെത്തിൽ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണി​ന് രാ​സ​പ​ര​മാ​യ മാ​റ്റം സം​ഭ​വി​ച്ച​താ​യി പ​ഠ​നം. തെ​ങ്ങ്, റ​ബ​ർ, മാം​ഗോ​സ്റ്റീ​ൻ എ​ന്നി​വ​യ്ക്ക​ല്ലാ​തെ പ​ച്ച​ക്ക​റി, ഇ​ത​ര​വി​ള​ക​ൾ എ​ന്നി​വ​യ്ക്ക് ആ​റ​ന്മു​ള​യി​ലെ ഇ​പ്പോ​ഴ​ത്തെ മ​ണ്ണ് പ​റ്റി​യ​ത​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​യ​ൻ​സ് വി​ഭാ​ഗം പ്ള​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹേ​മ​ന്ദ് അ​ല​ക്സ് തോ​മ​സ്, ന​ന്ദു കൃ​ഷ്ണ എ​ന്നി​വ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി.

ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്ടി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ര​ണ്ടു ടീ​മു​ക​ൾ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ പ്ര​ള​യം അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ആ​റ​ൻ​മു​ള പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി ഭൂ​മി​യി​ലെ മ​ണ്ണ് ശേ​ഖ​രി​ച്ച് ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​ഠ​ന​മാ​ണ് ഹേ​മ​ന്ദും ന​ന്ദു​വും ന​ട​ത്തി​യ​ത്.പ്ര​ള​യ​ത്തി​ൽ പ​ന്പാ ന​ദി​യി​ലൂ​ടെ കു​ത്തി​യൊ​ഴു​കി ആ​റ​ന്മു​ള​യി​ലെ മേ​ൽ​മ​ണ്ണ് ഒ​ലി​ച്ചു പോ​യി. കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​യ മ​ണ്ണി​ന്‍റെ അ​മ്ല​ഗു​ണം ന​ഷ്ട​മാ​യി. പ​ച്ച​ക്ക​റി​ക​ൾ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കു​രു​മ​ള​ക്, വാ​ഴ, ചീ​നി എ​ന്നി​വ​യ്ക്ക് മ​ണ്ണി​ന്‍റെ രാ​സ​ഘ​ട​ന അ​നു​യോ​ജ്യ​മ​ല്ലാ​താ​യി.

റ​ബ​ർ, തെ​ങ്ങ്, മാം​ഗോ​സ്റ്റീ​ൻ എ​ന്നി​വ കൃ​ഷി ചെ​യ്യാ​ൻ പ​റ്റി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ മ​ണ്ണി​ന്‍റെ ഘ​ട​ന​യെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ​ൻ​മു​ള​യി​ലെ ക​ർ​ഷ​ക​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

തെ​ള​ളി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​റി​ൻ​സി കെ. ​എ​ബ്ര​ഹാം പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മാ​ർ​ത്തോ​മ്മാ സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ എം. ​ജോ​സ് പോ​ൾ, അ​ധ്യാ​പ​ക​രാ​യ മീ​ന എ​ലി​സ​ബ​ത്ത് മ​ത്താ​യി, സൂ​സ​ൻ മാ​ത്യു,സി​ജി മാ​ത്യു, ജ​യ എ​ലി​സ​ബ​ത്ത് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹാ​യി​ച്ചു.

Related posts