അമ്മ മരിച്ച് പതിനേഴാം ദിവസം പി​ക്ക​പ്പ് ഓ​ട്ടോ പാ​ല​ത്തി​ലി​ടി​ച്ച്  മകന് ദാരുണാന്ത്യം

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാം പു​തി​യ പാ​ല​ത്തി​ൽ പി​ക്ക​പ്പ് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മാ​യം ത​ട്ടാം​മൂ​ക്ക് സി​ന്ധു​ഭ​വ​നി​ൽ ഡാ​നി​യേ​ൽ- ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​ന്ദു (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ട് അ​ടു​പ്പി​ച്ചാ​ണ് അ​പ​ക​ടം.

കാ​ട്ടാ​ക്കാ​ട നി​ന്നും മാ​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ഓട്ടോയിൽ ന​ന്ദു അ​ട​ക്കം നാ​ല് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ പാ​ലം തു​ട​ങ്ങു​ന്ന​തി​ന് അ​ൽ​പ്പം ദു​രം ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ടു​ക​യും പാ​ല​ത്തി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ​യി​ലി​രു​ന്ന ന​ന്ദു ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് അ​ണ​ക്കെ​ട്ടി​ലേ​യ്ക്ക് പ​തി​ച്ചു.

നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ന​ന്ദു​വി​നെ ഡാ​മി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ പാ​റ​യി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ കൈ​യ്ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന കു​ട്ട​മ​ല സ്വ​ദേ​ശി മ​നു​വി​നെ​തി​രെ മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് നെ​യ്യാ​ർ​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നു ഒ​ളി​വി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ടെ​ക്സ്റ്റ​യി​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ന​ന്ദു. 17 ദി​വ​സം മു​ന്പാ​ണ് ന​ന്ദു​വി​ന്‍റെ അ​മ്മ ലൈ​ല കാൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച​ത്. ഗീ​തു​വാ​ണ് സ​ഹോ​ദ​രി. ഇ​ന്ന് പോ​സ്റ്റ​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​കരി​ക്കും.

Related posts