ഡോ​ക്ട​റാ​കാ​നു​ള്ള മോ​ഹം അ​വ​സാ​നി​ച്ചു, “അ​മ്മേ എ​ന്നോ​ട് ക്ഷ​മി​ക്കൂ’… പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ന്‍റെ നാ​ലാം​നാ​ൾ ജീ​വ​നൊ​ടു​ക്കി വി​ദ്യാ​ർ​ഥി; നൊ​മ്പ​ര​മാ​യി സു​ശീ​ലി​ന്‍റെ അ​വ​സാ​ന വാ​ക്കു​ക​ൾ

മും​ബൈ: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് യു​ജി എ​ഴു​തി​യ​തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. സു​ശീ​ൽ ധാ​ഗെ എ​ന്ന വി​ദ്യാ​ർ​ത്ഥി​യാ​ണ് പ​രീ​ക്ഷാ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പ് കൈ​ക​ൾ കൂ​പ്പി അ​മ്മ​യോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന ഒ​രു വീ​ഡി​യോ സ​ന്ദേ​ശം സു​ശീ​ൽ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

ജൂ​ൺ 21-നാ​ണ് സു​ശീ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്.”​അ​മ്മേ, എ​ന്നോ​ട് ക്ഷ​മി​ക്കൂ… എ​നി​ക്ക് മി​ക​ച്ച സ്കോ​ർ നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് തോ​ന്നു​ന്നു” എ​ന്ന് കൈ​ക​ൾ കൂ​പ്പി ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​യു​ന്ന സു​ശീ​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നൊ​മ്പ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ്രാ​ദേ​ശി​ക പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ൽ നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളും പു​നഃ​പ​രീ​ക്ഷ​ക​ളും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ് ഈ ​സം​ഭ​വം.

Related posts

Leave a Comment