സ​ർ​ക്കാ​ർ വാ​ദം ത​ള്ളി; മ​ണ്ടേ​ല​യു​ടെ വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ ലേ​ല​ത്തി​ന്

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന​നാ​യ​ക​ൻ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കോ​ട​തി ത​ള്ളി. മ​ണ്ടേ​ല​യു​ടെ മൂ​ത്ത​മ​ക​ൾ മ​കാ​സി​വെ മ​ണ്ടേ​ല​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യി​ൽ വാ​ർ​ഡ​നാ​യി​രു​ന്ന ക്രി​സ്റ്റോ ബ്രാ​ൻ​ഡും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന എ​ഴു​പ​തോ​ളം അ​പൂ​ർ​വ വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​തോ​ടെ അ​ന്ത്യ​മാ​യി.

താ​ക്കോ​ൽ മു​ത​ൽ പു​ത​പ്പു​വ​രെ

മ​ണ്ടേ​ല​യു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ വ​സ്‌​തു​ക്ക​ളാ​ണ് ലേ​ല​ത്തി​ന് എ​ത്തു​ന്ന​ത്. മ​ണ്ടേ​ല​യെ പാ​ർ​പ്പി​ച്ചി​രു​ന്ന റോ​ബ​ൻ ഐ​ല​ൻ​ഡ് ജ​യി​ൽ സെ​ല്ലി​ന്‍റെ താ​ക്കോ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഖ്യാ​ത​മാ​യ ഷ​ർ​ട്ടു​ക​ൾ, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്, സ​ൺ​ഗ്ലാ​സു​ക​ൾ, വ​ടി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ബു​ഷ് ന​ൽ​കി​യ പേ​ന, ബി​ൽ ക്ലി​ന്‍റ​ൺ ന​ൽ​കി​യ ഷാം​പെ​യ്ൻ കൂ​ള​ർ, ബ​രാ​ക് ഒ​ബാ​മ സ​മ്മാ​നി​ച്ച ക​മ്പി​ളി​പ്പു​ത​പ്പ് എ​ന്നി​വ​യും മ​ണ്ടേ​ല ഒ​പ്പി​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ്, അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്രം, കൈ​മു​ഷ്ടി​യു​ടെ വെ​ങ്ക​ല ശി​ൽ​പം എ​ന്നി​വ​യും ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ്മാ​ര​കം നി​ർ​മി​ക്കും

മ​ണ്ടേ​ല​യു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​മാ​യ കു​നു​വി​ൽ സ്മാ​ര​കം നി​ർ​മി​ക്കാ​നു​ള്ള ഫ​ണ്ട് ശേ​ഖ​രി​ക്കാ​നാ​ണ് ലേ​ല​മെ​ന്ന് മ​കാ​സി​വെ മ​ണ്ടേ​ല അ​റി​യി​ച്ചു. ത​ന്‍റെ പി​താ​വി​ന്‍റെ അ​വ​സാ​ന ആ​ഗ്ര​ഹ​ങ്ങ​ൾ കു​ടും​ബ​ത്തേ​ക്കാ​ൾ ന​ന്നാ​യി മ​റ്റാ​ർ​ക്കും അ​റി​യി​ല്ല. ലേ​ല​ത്തെ എ​തി​ർ​ത്ത സാം​സ്‌​കാ​രി​ക പൈ​തൃ​ക അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് അ​വ​ർ പ​റ​ഞ്ഞു.

മ​ണ്ടേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്‌​തു​ക്ക​ൾ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ സ്വ​ത്താ​ണെ​ന്നും അ​വ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വ​സ്‌​തു​ക്ക​ൾ വി​ൽ​ക്കാ​നു​ള്ള അ​വ​കാ​ശം കു​ടും​ബ​ത്തി​നാ​ണെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഗേ​ൺ​സീ​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ലേ​ല​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment