ഉ​ല​ക്ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു ! അ​മ്മാ​വ​ന്‍ ക​സ്റ്റ​ഡി​യി​ല്‍…

അ​ടി​പി​ടി​യ്ക്കി​ടെ ഉ​ല​ക്ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് യു​വാ​വി​ന് മ​ര​ണം. കൊ​ല്ല​ത്താ​ണ് സം​ഭ​വം.

തൃ​ക്ക​രു​വ മ​ണ​ലി​ക്ക​ട വാ​ര്‍​ഡി​ലെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ബി​നു (38) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ബി​നു​വി​ന്റെ അ​മ്മാ​വ​ന്‍ ക​രു​വ സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​നെ (48) കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു,

പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യ ബി​നു​വി​നും അ​മ്മാ​വ​ന്‍ വി​ജ​യ​കു​മാ​റും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​രു​വ​രും ദി​വ​സ​വും മ​ദ്യ​പി​ച്ച ശേ​ഷം രാ​ത്രി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ ബി​നു​വും വി​ജ​യ​കു​മാ​റും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു.

ഇ​തി​നി​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​ല​ക്ക​യെ​ടു​ത്ത് വി​ജ​യ​കു​മാ​ര്‍ ബി​നു​വി​ന്റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment