നെ​ത​ർ​ല​ൻ​ഡ്സി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി ജ​പ്പാ​ൻ

ഡ​ള്ളാ​സ്: അ​മേ​രി​ക്ക​യി​ലെ വി​ഖ്യാ​ത​മാ​യ ടെ​ക്സ​സ് ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 1.30ന് ​ന​ട​ന്ന ഗ്രൂ​പ്പ് എ​ഫി​ലെ ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ ഏ​ഷ്യ​ൻ വ​ന്പ​ൻ​മാ​രാ​യ ജ​പ്പാ​ൻ ക​രു​ത്തു​റ്റ നെ​ത​ർ​ല​ൻ​ഡ്സി​നെ 2-2 സ​മ​ന​ല​യി​ൽ ത​ള​ച്ചു. ആ​ദ്യാ​വ​സാ​നം വ​രെ നീ​ണ്ടു​നി​ന്ന ക​ഠി​ന​പോ​രാ​ട്ട​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ജ​പ്പാ​ന്‍റെ വീ​രോ​ചി​ത തി​രി​ച്ചു​വ​ര​വ്. ഇ​തോ​ടെ ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​രം തോ​ൽ​ക്കാ​തെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​പ്പാ​ൻ.

കീ​ഴ​ട​ങ്ങാ​ത്ത ശൗ​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു ജ​പ്പാ​ന്‍റെ തി​രി​ച്ചു​വ​ര​വ്. ക​ളി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ക്ല​ബ് ക്രി​സ്റ്റ​ൽ പാ​ല​സി​നു വേ​ണ്ടി ക​ളി​ക്കു​ന്ന ജ​പ്പാ​ന്‍റെ ദൈ​ചി ക​മാ​ഡ നേ​ടി​യ ത​ക​ർ​പ്പ​ൻ ഗോ​ളി​ൽ ജ​പ്പാ​ൻ ഡ​ച്ച് പ​ട​യെ 2-2 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.
ഗോ​ളൊ​ഴി​ഞ്ഞ ആ​ദ്യ​പ​കു​തി​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു നാ​ലു​ഗോ​ളു​ക​ളും പി​റ​ന്ന​ത്.

നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ മു​ന്നേ​റ്റ​വും അ​തി​ന് കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​വു​മാ​യി​രു​ന്നു ആ​ദ്യ​പ​കു​തി​യി​ൽ ക​ണ്ട​ത്. ജ​പ്പാ​ന്‍റെ ഏ​രി​യാ​യ​യി​ൽ പ​ന്തു​മാ​യി കു​തി​ച്ച നെ​ത​ർ​ല​ൻ​ഡ്സ് പ​ല​വ​ട്ടം ബോ​ക്സി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജ​പ്പാ​ൻ പ്ര​തി​രോ​ധം സം​ഘം ചേ​ർ​ന്ന് അ​പ​ക​ട​മൊ​ഴി​വാ​ക്കി. ഇ​തി​നൊ​പ്പം അ​വ​ർ പ്ര​ത്യാ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ​തോ​ടെ മ​ത്സ​രം ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി.

ഡ​ച്ച് പ​ട​യാ​ണ് (നെ​ത​ർ​ല​ൻ​ഡ്സ്) ആ​ദ്യം ല​ക്ഷ്യം ക​ണ്ട​ത്. ആ​ക്ര​മി​ച്ചു ക​ളി​ച്ച അ​വ​ർ 51-ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ താ​രം റ​യാ​ൻ ഗ്രാ​വ​ൻ​ബ​ർ​ച്ചി​ന്‍റെ മ​നോ​ഹ​ര​മാ​യ ക്രോ​സി​ൽ നി​ന്ന് ക്യാ​പ്റ്റ​ൻ വി​ർ​ജി​ൽ വാ​ൻ ഡൈ​ക് പ​ന്തി​ന് കൃ​ത്യ​മാ​യി ത​ല​വ​ച്ചു. ല​ക്ഷ്യം തെ​റ്റി​യി​ല്ല. പ​ന്ത് ജ​പ്പാ​ന്‍റെ വ​ല​യി​ൽ. വാ​ൻ ഡൈ​കി​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് ഗോ​ൾ കൂ​ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ജ​പ്പാ​ൻ പ​ത​റി​യി​ല്ല. സ​മ​ർ​ഥ​മാ​യി ക​ളി​ച്ച അ​വ​ർ മ​റു​പ​ടി ന​ൽ​കി.

57-ാം മി​നി​റ്റി​ൽ ത​കേ​ഫു​സ കു​ബോ​യു​ടെ അ​സി​സ്റ്റി​ൽ നി​ന്ന് ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ത​ക​ർ​പ്പ​ൻ നീ​ള​ൻ അ​ടി​യി​ലൂ​ടെ മ​ധ്യ​നി​ര​താ​രം കെ​യ്റ്റോ ന​കാ​മു​റ ജ​പ്പാ​ന്‍റെ സ​മ​നി​ല ഗോ​ൾ നേ​ടി. അ​ടു​ത്ത നി​മി​ഷം മ​ത്സ​രം വീ​ണ്ടും മു​റു​കു​ന്ന​താ​ണ് ക​ണ്ട​ത്. 64-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് ക്ല​ബ് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​ന് ക​ളി​ക്കു​ന്ന ക്രി​സെ​ൻ​സി​യോ സ​മ്മ​ർ​വി​ല്ലെ​യി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്സ് വീ​ണ്ടും മു​ന്നി​ലെ​ത്തി. സ​മ്മ​ർ​വി​ല്ലെ​യു​ടെ ഇ​ടം​കാ​ല​ൻ ഷോ​ട്ട് ജ​പ്പാ​ൻ ഗോ​ൾ​കീ​പ്പ​ർ സി​യോ​ണ്‍ സു​സു​ക്കി​ക്ക് അ​വ​സ​രം ന​ൽ​കാ​തെ പ​ന്ത് വ​ല​യി​ൽ ക​യ​റി.

2-1. ക​ളി തീ​രാ​ൻ ഏ​താ​നും സ​മ​യം മാ​ത്ര​മു​ള്ള​പ്പോ​ൾ നെ​ത​ർ​ല​ൻ​ഡ്സ് വി​ജ​യം ഉ​റ​പ്പി​ച്ച് നി​ല​കൊ​ണ്ട​പ്പോ​ഴാ​ണ് ജ​പ്പാ​ൻ വീ​ണ്ടും ഉ​യി​ർ​ത്തേ​ഴു​ന്നേ​റ്റ​ത്. 89-ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ കി​ക്കി​ൽ നി​ന്ന് ഉ​യ​ർ​ന്നെ​ത്തി​യ പ​ന്ത് ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ച് ജ​പ്പാ​ന്‍റെ ദൈ​ചി ക​മാ​ഡ ടീ​മി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു.
2-2. അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണ ഈ ​ഗോ​ളി​ൽ ഡ​ച്ച് പ​ട വി​റ​ച്ചു.

ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ജ​പ്പാ​ൻ നേ​ടു​ന്ന ക​ളി അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും വൈ​കി​യ ഗോ​ൾ കൂ​ടി​യാ​ണി​ത്. ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ ചെ​ക്ക് റി​പ്ല​ബി​ക്കി​നെ തോ​ൽ​പ്പി​ച്ച​തി​നു പി​ന്നാ​ലെ ജ​പ്പാ​നും യൂ​റോ​പ്യ​ൻ വ​ന്പ​ൻ​മാ​ർ​ക്കെ​തി​രേ ക​രു​ത്തു​കാ​ട്ടു​ക​യാ​ണ്. എ​ഫ് ഗ്രൂ​പ്പി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ മ​ത്സ​ര​മാ​ണ് ജ​പ്പാ​ൻ സ​മ​നി​ല​യോ​ടെ മ​റി​ക​ട​ന്നി​രി​ക്കു​ന്ന​ത്. എ​ഫ് ഗ്രൂ​പ്പി​ലെ ജ​പ്പാ​ന്‍റെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ ടു​ണീ​ഷ്യ, സ്വീ​ഡ​ൻ എ​ന്നി​വ​രു​മാ​യാ​ണ്. ആ​ദ്യ​മ​ത്സ​ര​ത്തി​ലെ സ​മ​നി​ല അ​വ​രെ ആ​ഹ്ലാ​ദം കൊ​ള്ളി​ക്കു​ന്നു. മ​ത്സ​ര​ശേ​ഷം ജ​പ്പാ​ൻ ആ​രാ​ധ​ക​ർ ഡ​ള്ളാ​സ് സ്റ്റേ​ഡി​യം വൃ​ത്തി​യാ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

Related posts

Leave a Comment