കോടിയേരിയുടെ മകനു പിന്നാലെ ഷംസീറിന്റെ അനുജനും സിപിഎമ്മിന് തലവേദനയാകുന്നു ! ഗള്‍ഫില്‍ നിന്നു മുങ്ങിയത് 26 കടകള്‍ പൂട്ടിയ ശേഷം; 14 കോടി കുടിശ്ശിക വരുത്തിയതോടെ വെട്ടിലായത് സെയില്‍സ്മാന്‍മാര്‍; കെ.സുധാകരന്‍ എംപിയുടെ സഹോദരി പുത്രനെതിരേയും ആരോപണം…

കോടിയേരിയുടെ മകന്‍ ബിനോയ് ഉണ്ടാക്കിയ തലവേദന മാറുന്നതിനു മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത സംഭവം പുറത്തു വന്നിരിക്കുകയാണ്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അനുജന്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായി സെല്‍സ്മാന്മാര്‍ക്ക് കുരുക്കായി എന്നും ആക്ഷേപമുണ്ട്. സിഒടി നസീറിനെ ആക്രമിച്ച കേസിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ ഷംസീറിന് അനിയന്‍ പണി കൊടുത്തെങ്കില്‍. സഹോദരി പുത്രനാണ് കെ. സുധാകരന്‍ എംപിയ്ക്ക് പണി കൊടുത്തത് സഹോദരി പുത്രനാണ്. ഇയാള്‍ തൊഴിലാളികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് ഈ ആരോപണം. ഒമാനിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

നാട്ടിലെ ഒരു എം എല്‍ എയുടെ അനുജന്‍ ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും തൊഴിലാളികളെ വഴിയാധാരം ആക്കി മുങ്ങി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്….. തൊഴിലാളികളെ പറ്റിച്ചു മുങ്ങുന്നവന്മാരെ തിരിച്ചറിയണം.-എന്ന ഒമാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്റെ പോസ്റ്റാണ് വിഷയം ചര്‍ച്ചയാക്കിയത് ഇത് റെജി മോന്‍ കുട്ടപ്പനെ ഉദ്ദരിച്ചായിരുന്നു പിജി സുനില്‍കുമാര്‍ കുറിച്ചത്. പിന്നീട് പേര് സഹിതം റെജിമോന്‍ കുട്ടപ്പന്‍ തന്നെ കുറിപ്പിട്ടു. ഇതോടെയാണ് സിപിഎമ്മിലെ ഭാവി വാഗ്ദാനമായ എഎന്‍ ഷംസീറിന്റെ അനുജനാണ് പ്രതിയെന്ന് വ്യക്തമായത്. ഈ ആരോപണം പേരില്ലാതെ എത്തിയപ്പോള്‍ പല പേരുകളും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു റെജിമോന്‍ കൃത്യമായ വെളിപ്പെടുത്തല്‍ നടത്തിയത്. കെ സുധാകരന്റെ സഹോദരീ പുത്രനും വിവാദത്തിലായതുകൊണ്ട് ഇതിലെ രാഷ്ട്രീയം കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും ചര്‍ച്ചയാക്കില്ല.

ഷംസീര്‍ എംഎല്‍എയുടെ സഹോദരന്‍ എ എന്‍ സഹീറിനെതിരെയാണ് ആരോപണം. 14 കോടിയുടെ ബാധ്യതകള്‍ തീര്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് പരാതി. സിപിഎമ്മിലെ നവോത്ഥാന മുഖമാണ് ഷംസീര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തന്‍. സിഒടി നസീര്‍ കേസിലും ആരോപണങ്ങളെ നേരിട്ടു. അത്തരമൊരു നേതാവിന്റെ സഹോദരനെതിരെയാണ് ചര്‍ച്ച. അല്‍ മഹ പെട്രോള്‍ പമ്പിലെ കടകളില്‍ സാധനങ്ങള്‍ നല്‍കിയവരാണ് വെട്ടിലാകുന്നത്. ഷംസീറിന്റെ സഹോദരനായ എ എന്‍ സഹിര്‍ പലര്‍ക്കു പണം കൊടുക്കാനുണ്ട്. ഒരാള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ വണ്ടി ചെക്ക് നല്‍കി. മറ്റൊരാള്‍ക്ക് ഒരു ലക്ഷം. ഇങ്ങനെ പലരില്‍ നിന്നായി 14 കോടി വാങ്ങി മുങ്ങിയെന്നാണ് ആരോപണം. കട പൂട്ടി മുതലാളി പോയതോടെ ജീവനക്കാരാണ് വെട്ടിലായത്. കടക്കാര്‍ അവരുടെ മേലാണ് കടന്നാക്രമണം നടത്തുന്നത്. അറബികള്‍ കേസെടുക്കുമെന്നും ആരോപണമുണ്ട്.

കണ്ണൂരിലെ എംപിയായ സുധാകരന്റെ സഹോദരി പുത്രനായ അനിലും സമാന രീതിയിലാണ് മുങ്ങിയത്. ജീവനക്കാര്‍ പണം നല്‍കാതെയാണ് നാടുവിട്ടത്. ഇതോടെ ജീവനക്കാര്‍ പട്ടിണിയിലാണെന്ന് റെജിമോന്‍ കുട്ടപ്പന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഷംസീറിന്റെ അനുജന്റെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ ജൂലൈ 29നാണ് റെജിമോന്‍ ഇടുന്നത്. തുടര്‍ന്നാണ് സുധാകരന്റെ അനന്തിരവന്റെ വാര്‍ത്ത പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഒമാനിലെ നിയമം കടുകട്ടിയായതു കൊണ്ട് തന്നെ റെജിമോന്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് ശേഷമാണ് പിജി സുനില്‍കുമാറിന്റെ പോസ്റ്റിന് താഴെ കമന്റായി നേതാക്കളുടെ പേരുകള്‍ എത്തിയത്.

കേരളത്തിലെ രാഷ്ട്രീയക്കാരുടെ മക്കളുടെ ബിസിനസ് തട്ടകമാണ് ഗള്‍ഫ്. കോടിയേരിയുടെ മക്കള്‍ക്കെതിരേ നിരവധി കേസുകളാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ എംഎല്‍എയുടെ അനുജനും എംപിയുടെ അനന്തിരവനും നടത്തിയ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. പേര് വയ്ക്കാതെ കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തന്നെ എല്ലാം തുറന്ന് പറയുമെന്ന് ഒമാനിലെ മാധ്യമ പ്രവര്‍ത്തര്‍ വിശദീകരിച്ചിരുന്നു. ചില തെളിവുകള്‍ കൂടി കിട്ടാനാണ് കാത്തിരിപ്പെന്നും വിശദീകരിച്ചു. ഇത് ശരിവയ്ക്കും വിധമാണ് പിന്നീട് ഷംസീറിന്റേയും സുധാകരന്റേയും ബന്ധുക്കളാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തമാകുന്നത്. ദിനേശ് പള്ളിയാലില്‍ എന്ന ആളും ഈ വിവരങ്ങള്‍ പേരു സഹിതം ഫേസ് ബുക്കില്‍ ഇട്ടു.

കണ്ണൂരിലെ ഒരു പ്രമുഖ MLA യുടെ(ഷംസീര്‍)അനുജന്‍ ഒമാനിലെ അറബിയുടെ 25 ഓളം കടകളും പൂട്ടി 14കോടിയും കൊണ്ട് മുങ്ങിയതായി കേള്‍ക്കുന്നു ഉള്ളതാണോ?-എന്നായിരുന്നു ആ പോസ്റ്റ്. ഇതിന് താഴെയും ചര്‍ച്ച സജീവമാണ്. ഇവിടെ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പിന്നീട് അതും മാറി. ഇതോടെ ചര്‍ച്ച പുതിയ തലത്തിലെത്തി. കണ്ണൂരിലെ കോണ്‍ഗ്രസിലെ ശക്തിയായ കെ സുധാകരന്റെ സഹോദരീ പുത്രനും സമാന വിവാദത്തില്‍ കുടുങ്ങുന്നതു കൊണ്ട് ഷംസീറിനെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയമായ ഈ വിഷയം ഉപയോഗിക്കില്ലെന്നാണ് വിലയിരുത്തല്‍.

Related posts