സു​ശാ​ന്ത് സിം​ഗിന്‍റെ വേർപാടിന്‍റെ ദുഖത്തിനിടയ്ക്ക് റി​യ പു​തി​യ പ്ര​ണ​യ​ത്തി​ൽ; കാമുകൻ ബണ്ടി എപ്പോഴും കൂടെയെന്ന്…


അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞ ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്‌​പു​തി​ന്‍റെ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി പു​തി​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

ബ​ണ്ടി സാ​ജ്‌​ദെ എ​ന്ന വ്യ​വ​സാ​യി​യെ റി​യ ഡേ​റ്റ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് റി​യ. റി​യ​യെ നാ​ർ​കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

അ​മി​ത​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ സു​ശാ​ന്തി​നെ പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റ​വും റി​യ​യ്ക്ക് എ​തി​രേ ചു​മ​ത്തി​യി​രു​ന്നു. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ റി​യ​യ്ക്ക് വി​ല്ല​ത്തി​യു​ടെ വേ​ഷ​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും പ്രേ​ക്ഷ​ക​രും ന​ൽ​കി​യി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ബം​ഗാ​ളി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച റി​യ എം​ടി​വി ടാ​ല​ന്‍റ് ഹ​ണ്ടി​ൽ റ​ണ്ണ​ർ അ​പ്പാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ടി​വി ഷോ​ക​ളി​ൽ അ​വ​താ​ര​ക​യാ​യി.

She finally learnt: Rhea Chakraborty is our new 'crush' in town, fans in  awe of her yellow lehenga swag | IWMBuzz

2013ൽ ​മേ​രേ ഡാ​ഡ് കി ​മാ​രു​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2012ൽ ​തു​നീ ഗ​തു നീ​ഗ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും വേ​ഷ​മി​ട്ടു.​

യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ബാ​ങ്ക് ചോ​ർ, ഹാ​ഫ് ഗേ​ൾ ഫ്ര​ണ്ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ശാ​ന്തു​മാ​യി അ​ടു​ക്കു​ന്ന​ത്.

റി​യ​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്നു​കേ​ട്ട​ത് സു​ശാ​ന്തു​മാ​യു​ള്ള പ്ര​ണ​യ​വാ​ർ​ത്ത​ക​ളാ​യി​രു​ന്നു.അ​തേ​സ​മ​യം റി​യ​യ്ക്ക് പു​തി​യ കാ​മു​ക​നാ​യ ബ​ണ്ടി ആ​ശ്വാ​സം പ​ക​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കു​ന്നു​ന്നു​വെ​ന്നും റി​യ​യു​ടെ കൂ​ടെ സ​ദാ ബ​ണ്ടി ഉ​ണ്ടെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

 

Related posts

Leave a Comment