നാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം ! കുട്ടി അമ്മയുടെ കൈയ്യില്‍ തിരികെയെത്തിയത് ഏറെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍…

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്നും നാലു ദിവസമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ഒടുവില്‍ ശുഭപര്യവസാനം.

കുട്ടിയെ സഞ്ചിയിലാക്കി കടത്തിക്കൊണ്ടു പോയ പട്ടുക്കോട്ട സ്വദേശിനിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ടുതവണ വിവാഹ മോചനം നടത്തിയ യുവതി നിലവിലുള്ള ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്.

30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെത്തിയത്. തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീ അറസ്റ്റിലായി.

കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്‍ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികളുണ്ടാവാത്തതിനാല്‍ നേരത്തേ രണ്ടുതവണ വിവാഹമോചിതയായിരുന്നു വിജി. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന്, വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്.

ഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ കടയില്‍ നിന്നു യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി.

ഇതിനെ പിന്തുടര്‍ന്ന പൊലീസ് പട്ടുക്കോട്ടയിലെ ഇവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ വീണ്ടെടുത്തു. ഇന്നലെ വൈകീട്ട് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറി.

Related posts

Leave a Comment