ലൈക്കിനും ക്ലിക്കിനും മേലെ പിഴത്തുക..!  ന്യൂ​ജെ​ന്‍ ബൈ​ക്ക് അ​ഭ്യാ​സക്കാരെ പൊക്കാൻ സ്പെഷൽ ഡ്രൈവ്; കുടുങ്ങിയാൽ അടയ്ക്കേണ്ടി വരുന്നത്…

പ​ത്ത​നം​തി​ട്ട: നി​ര​ത്തു​ക​ളി​ല്‍ ബൈ​ക്ക് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും അ​ത് വീ​ഡി​യോ ആ​ക്കി പോ​സ്റ്റ് ചെ​യ്ത് ലൈ​ക്ക് സ​മ്പാ​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ചേ​ര്‍​ന്ന് സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് തു​ട​ങ്ങി.

ന​ട​പ​ടി ആ​രം​ഭി​ച്ച ആ​ദ്യ​ദി​ന​ത്തി​ല്‍ ത​ന്നെ കു​ടു​ങ്ങി​യ​ത് നാ​ലു​പേ​രാ​ണ്. അ​നു​സ​രി​ച്ചാ​വും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ പ​റ​ഞ്ഞു.

തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ത്തും, കോ​യി​പ്രം, കൊ​ടു​മ​ണ്‍ പ​രി​ധി​ക​ളി​ല്‍ ഓ​രോ സ്ഥ​ല​ത്തു​മാ​ണ് യു​വാ​ക്ക​ളാ​യ നി​യ​മ​ലം​ഘ​ക​രെ കു​ടു​ക്കി​യ​ത്.

അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ സ​ഹി​ത​മാ​കും കു​റ്റ​ക്കാ​രെ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കു​ക. നി​ര​ത്തു​ക​ളി​ല്‍ ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​ര്‍, ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ ആ​യി പോ​സ്റ്റ് ചെ​യ്യു​ന്ന​ത് പ​രി​ശോ​ധി​ച്ച​ശേ​ഷം, ല​ഭ്യ​മാ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ചാ​വും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ പ​റ​ഞ്ഞു.

5,000 മു​ത​ല്‍ 25,000 വ​രെ​യു​ള്ള തു​ക​ക​ളാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യെ​ന്നും ഗു​രു​ത​ര കു​റ്റ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts

Leave a Comment