ലോ​ക യൂ​ത്ത് ചെ​സ് ഒ​ളി​ന്പ്യാ​ഡ്: സു​​​വ​​​ർ​​​ണ നേ​​​ട്ട​​​വു​​​മാ​​​യി നി​​​ഹാ​​​ൽ

തൃ​​​ശൂ​​​ർ: ലോ​​​ക യൂ​​​ത്ത് ചെ​​​സ് ഒ​​​ളി​​​മ്പ്യാ​​​ഡി​​​ൽ ഇ​​​ന്ത്യ വെ​​​ള്ളി നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​സ്റ്റ​​​ർ നി​​​ഹാ​​​ൽ സ​​​രി​​​നു സ്വ​​​ർ​​​ണം. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ക​​​ർ​​​ണാ​​​വ​​​തി ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലെ മൂ​​​ന്നാം ബോ​​​ർ​​​ഡി​​​ൽ ഏ​​​ഴു ഗെ​​​യി​​​മു​​​ക​​​ളി​​​ൽ നി​​​ന്ന് 5.5 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് നി​​​ഹാ​​​ൽ സ്വ​​​ർ​​​ണ​​​നേ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. നാ​​​ലാം ബോ​​​ർ​​​ഡി​​​ൽ ക​​​ളി​​​ച്ച സ​​​ഹ​​​താ​​​രം പി. ​​​ഇ​​​നി​​​യ​​​നും സ്വ​​​ർ​​​ണം നേ​​​ടി. ഇ​​​രു​​​വ​​​രു​​​ടെ​​​യും മി​​​ക​​വി​​​ൽ 13 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീം ​​​ഒ​​​ളി​​​മ്പ്യാ​​​ഡി​​​ൽ വെ​​​ള്ളി നേ​​​ടി​​​യ​​​ത്. 14 പോ​​​യി​​​ന്‍റു​​​നേ​​​ടി​​​യ റ​​​ഷ്യ​​ക്കാ​​​ണ് കി​​​രീ​​​ടം.

ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​രു​​​പ​​​ത് രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. നി​​​ഹാ​​​ൽ സ​​​രി​​​ൻ, ആ​​​ര്യ​​​ൻ ചോ​​​പ്ര, പ്ര​​​ഗ്നാ​​​ന​​​ന്ദ, പി. ​​​ഇ​​​നി​​​യ​​​ൻ, വൈ​​​ശാ​​​ലി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ‘ഇ​​​ന്ത്യ ഗ്രീ​​​ൻ’ എ​​​ന്ന പേ​​​രി​​​ൽ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നി​​​റ​​​ങ്ങി​​​യ​​​ത്. മൂ​​​ന്ന്, നാ​​​ല് ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ ക​​​ളി​​​ച്ച നി​​​ഹാ​​​ലും ഇ​​​നി​​​യ​​​നും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. ഓ​​​രോ ബോ​​​ർ​​​ഡി​​​ലെ​​​യും വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​ന്മാ​​​രെ നി​​​ർ​​​ണ​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും സ്വ​​​ർ​​​ണം ല​​​ഭി​​​ച്ച​​​ത്.

ക​​​ളി​​​ച്ച ഏ​​​ഴു ഗെ​​​യി​​​മു​​​ക​​​ൾ എ​​​ല്ലാം ജ​​​യി​​​ച്ചാ​​​ണ് നി​​​ഹാ​​​ലി​​​ന്‍റെ നേ​​​ട്ടം. ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ നി​​​ഹാ​​​ലി​​​ന്‍റെ ലൈ​​​വ് റേ​​​റ്റിം​​​ഗ് 2524 ആ​​​യി ഉ​​​യ​​​ർ​​​ന്നു. തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​ത സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ നി​​​ഹാ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​സ്റ്റ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഇ​​​ന്ത്യ​​​ൻ ചെ​​​സ് താ​​​ര​​​മാ​​​ണ്.

Related posts