ബാങ്ക് നിക്ഷേപം: വിവാദ ബിൽ ഉടൻ ഇല്ല

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ച്ച ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ലൂ​ഷ​ൻ ആ​ൻ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ൻ‌​ഷ്വ​റ​ൻ​സ് (എ​ഫ്ആ​ർ​ഡി​ഐ) ബി​ൽ ഉ​ടൻ പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കെ​ടു​ക്കി​ല്ല. ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​നം​വ​രെ നീ​ട്ടി.

ഡി​സം​ബ​ർ 15-ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ക​മ്മി​റ്റി​യോ​ടു നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തു നീ​ട്ടി​ക്കൊ​ടു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ അ​നു​വ​ദി​ച്ചു. ബാ​ങ്കു​ക​ൾ കു​ഴ​പ്പ​ത്തി​ലാ​യാ​ൽ നി​ക്ഷേ​പ​ക​ർ ബാ​ങ്കി​ൽ ഇ​ട്ടി​ട്ടു​ള്ള പ​ണം കൊ​ടു​ക്കാ​തി​രി​ക്കാ​നോ അ​ത് ഓ​ഹ​രി​യോ ക​ടപ്പ​ത്ര​മോ പ​ലി​ശ​യി​ല്ലാ നി​ക്ഷേ​പ​മോ ഒ​ക്കെ​യാ​യി മാ​റ്റാ​നോ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് എ​ഫ്ആ​ർ​ഡി​ഐ ബി​ൽ.

ബാ​ങ്കു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​ക്ഷേ​പ ഇ​ൻ​ഷ്വ​റ​ൻ​സി​നു​മാ​യി ഒ​രു റെ​സ​ലൂ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ണ്ടാ​ക്കും. ആ ​കോ​ർ​പ​റേ​ഷ​നാ​ണ് പ്ര​തി​സ​ന്ധിഘ​ട്ട​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ വ​ക​മാ​റ്റു​ക​യോ മ​ട​ക്കി​ക്കൊ​ടു​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക. ആ ​കോ​ർ​പ​റേ​ഷ​നി​ൽ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ള്ള തു​ക മാ​ത്രം ഭ​ദ്ര​മാ​യി​രി​ക്കും. ഇ​പ്പോ​ൾ ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള തു​ക​യ്ക്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ്. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി പ​റ​ഞ്ഞി​ട്ടി​ല്ല.

Related posts