നിസാമുദീന്‍ സമ്മേളനം! പങ്കെടുത്തത് 310 മലയാളികൾ; 79 മലയാളികൾ മടങ്ങിയെത്തി; 45 പേരെ തിരിച്ചറിഞ്ഞു; 8,000 പേരെ തെരയുന്നു…

ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദ്ദി​നി​ലെ ത​ബ്‍​ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്ത 8000 പേ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​മെ​ന്ന് കേ​ന്ദ്രം. ഡ​ൽ​ഹി​യി​ൽ നി​ന്ന് മാ​ത്രം നി​ന്ന് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് 4000 പേ​രാ​ണ്. ‍ 310 മലയാളികൾ പ​ങ്കെ​ടു​ത്തതായി സൂ​ച​നയുണ്ട്. ഇ​വ​രി​ൽ 79 പേ​ര്‌ മ​ട​ങ്ങി​യെ​ത്തി. ഇ​തി​ൽ 45 പേ​രെ ഇ​ന്‍റ​ലി​ജ​ൻ​സ് തി​രി​ച്ച​റി​ഞ്ഞു.

മ​ലേ​ഷ്യ​യി​ൽ കൊ​വി​ഡ് പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ സ​മാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല​രും നി​സാ​മു​ദ്ദീ​നി​ലും എ​ത്തി​യി​രു​ന്നു എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. നി​സാ​മു​ദ്ദി​ൻ സം​ഭ​വ​ത്തി​നു ശേ​ഷ​വും സ​മൂ​ഹ​വ്യാ​പ​ന​സ്ഥി​തി​യി​ല്ലെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഇ​വി​ട​യെ​ത്തി മ​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നെ സ​ർ​ക്കാ​ർ ഏ​ൽ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ ചെ​റി​യ മു​റി​ക​ളി​ൽ ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം പേ​രാ​ണ് തി​ങ്ങി​ഞെ​രു​ങ്ങി ക​ഴി​ഞ്ഞ​ത്. 2191 വി​ദേ​ശി​ക​ൾ സ​മ്മേ​ള​ന​ത്തി​നെ​ത്തി. ഇ​തി​ൽ 824 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി.

മാ​ർ​ച്ച് ഏ​ഴ് മു​ത​ൽ 10 വ​രെ​യും 18 മു​ത​ൽ 20 വ​രെ​യു​മാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ 800 പേ​ർ ത​മി​ഴ്‍​നാ​ട്ടി​ല്‍ മ​ട​ങ്ങി എ​ത്തി​യ 800 പേ​രെ തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​വ​രി​ൽ 125 ആ​ളു​ക​ൾ വി​ദേ​ശി​ക​ളാ​ണ്.

ഇ​വ​രി​ല്‍ പ​ല​രു​ടെ​യും ന​മ്പ​റു​ക​ള്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ത​മി​ഴ്‍​നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​വും വി​വി​ധ ജി​ല്ല​ക​ളി​ലെ പ​ള്ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​ര്‍ പ്രാ​ര്‍​ത്ഥ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

മാ​ര്‍​ച്ച് 18 ന് ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ചി​ല്‍ നി​സാ​മു​ദ്ദീ​നി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍.

ത​മി​ഴ്‍​നാ​ട്ടി​ല്‍ ഇ​ന്ന​ലെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 50 പേ​രി​ല്‍ 45 പേ​രും നി​സാ​മു​ദ്ദീ​നി​ലെ പ്രാ​ര്‍​ത്ഥ​നാ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നി​സാ​മു​ദ്ദീ​നി​ലെ പ്രാ​ർ​ത്ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 71 ആ​യി.

ആ​റു പേ​ർ​ക്കെ​തി​രേ കേ​സ്

അ​തേ​സ​മ​യം പ​രി​പാ​ടി​യെ​ക്കു​റി​ച്ചും പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ചും ഡ​ൽ​ഹി സ​ര്‍​ക്കാ​രി​നേ​യും ഡ​ൽ​ഹി പോ​ലീ​സി​നേ​യും അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും കൃ​ത്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് മ​ര്‍​ക​സ് വ​ക്താ​വ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

ഇ​ത് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് പോ​ലീ​സി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച​യി​ലേ​ക്കാ​ണ്. ത​ബ്‍​ലീ​ഗി​ന്‍റെ സം​ഘാ​ട​ക​രാ​യ ആ​റ് പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment