നി​വി​ൻ പോ​ളി​ക്ക് പെൺകുഞ്ഞ് പിറന്നു

Nivin27മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ൻ നി​വി​ൻ പോ​ളി​ക്കും ഭാ​ര്യ റെ​ന്നി​ക്കും പെ​ണ്‍​കു​ഞ്ഞു പി​റ​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ നി​വി​ൻ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ‘ഇ​റ്റ്സ് എ ​ഗേ​ൾ’ എ​ന്നെ​ഴു​തി​യ ഒ​രു ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു.

ഇ​രു​വ​രു​ടേ​യും ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണി​ത്. മൂ​ത്ത മ​ക​ൻ ദാ​വി​ദി​ന് അ​ഞ്ചു വ​യ​സ് പ്രാ​യ​മു​ണ്ട്. അ​ച്ഛ​ന്‍റെ സ്റ്റൈ​ൽ അ​നു​ക​രി​ച്ച് ഇ​പ്പോ​ൾ​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. 2010 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് നി​വി​നും റെന്ന​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഫി​സാ​റ്റി​ൽ എ​ഞ്ചി​നി​യ​റിം​ഗി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും.

Related posts